Monday, February 16, 2026
HomeWorldട്രംപ് തിരിച്ചടി ഭയത്തിൽ?: വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ നീക്കം |...

ട്രംപ് തിരിച്ചടി ഭയത്തിൽ?: വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ നീക്കം | Trump

വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ ജനരോഷം ഭയന്ന് തന്റെ കടുത്ത വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.(Trump fears retaliation? Move to relax trade policies)

അമേരിക്കൻ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതാണ് ട്രംപിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഇത് സാധാരണക്കാരെ ബാധിച്ചതോടെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി. സാമ്പത്തിക കാര്യങ്ങളിൽ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ട്രംപിന്റെ സാമ്പത്തിക നടപടികളെ 30% ആളുകൾ മാത്രമാണ് അനുകൂലിക്കുന്നത്. 59% പേർ ഭരണകൂടത്തിന്റെ നയങ്ങളിൽ അതൃപ്തരാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പോലും വിലക്കയറ്റത്തെച്ചൊല്ലി ആശങ്കയുണ്ട്.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ 50 ശതമാനം വരെയുള്ള നികുതിയിൽ നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കളുടെ കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, ക്രെയിനുകൾ, ബുൾഡോസറുകൾ, മോട്ടോർ സൈക്കിളുകൾ, റെയിൽവേ കോച്ചുകൾ, ഫർണിച്ചറുകൾ ഇളവുകൾ ലഭിച്ചേക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala