Monday, February 16, 2026
HomeKeralaതാമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപാനം; ലോറി തടഞ്ഞു, ഡ്രൈവർക്ക് ഭീഷണി; രണ്ട് പേർ...

താമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപാനം; ലോറി തടഞ്ഞു, ഡ്രൈവർക്ക് ഭീഷണി; രണ്ട് പേർ പിടിയിൽ | Thamarassery News

താമരശേരി: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിന് നടുവിലിരുന്ന് മദ്യപിച്ച രണ്ട് യുവാക്കളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പിടിയിലായത്.

താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് യുവാക്കൾ മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്‌സുമായി എത്തിയത്. റോഡിന് നടുവിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. ഉച്ചയോടെ ഇതുവഴി വന്ന ലോറിക്ക് യുവാക്കൾ ഇരിക്കുന്നത് കാരണം കടന്നുപോകാനായില്ല. ഡ്രൈവർ പലതവണ ഹോൺ മുഴക്കിയെങ്കിലും ഇവർ മാറാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ലോറി ഡ്രൈവറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിവരം അറിഞ്ഞ് നാട്ടുകാർ സംഘടിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ താമരശേരി പോലീസ് രണ്ടുപേരെയും ബലമായി പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി. പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala