വാഷിങ്ടൻ: അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി ബറാക് ഒബാമ വെളിപ്പെടുത്തി. എന്നാൽ അവ എവിടെയാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന ചോദ്യത്തിന് “അവ യഥാർത്ഥമാണ്” എന്നായിരുന്നു ഒബാമയുടെ മറുപടി.(They are real, but not in Area 51, Barack Obama on aliens)
അന്യഗ്രഹജീവികളെ ഏരിയ 51-ൽ ഒളിപ്പിച്ചിരിക്കുകയാണെന്ന വാദങ്ങളെ ഒബാമ തള്ളി. അവിടെ ഭൂഗർഭ രഹസ്യ കേന്ദ്രങ്ങളില്ല. ഒരുപക്ഷേ അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവെക്കുന്ന തരത്തിലുള്ള അതിഭീമമായ ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ മാത്രമേ അങ്ങനെ സംഭവിക്കൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കൾ എന്താണെന്ന് കൃത്യമായി വിശദീകരിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. മുൻപും പലപ്പോഴായി അന്യഗ്രഹജീവികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.



