മോസ്കോ: ഇറാനെതിരെയുള്ള ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആവശ്യപ്പെട്ടു (Vladimir Putin Calls Stop Iran War). വെള്ളിയാഴ്ച രാത്രി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള രാഷ്ട്രീയ-സൈനിക നേതാക്കളുടെയും നിരവധി സാധാരണക്കാരുടെയും മരണത്തിൽ പുടിൻ അനുശോചനം രേഖപ്പെടുത്തി.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെ “ഇസ്രായേൽ-അമേരിക്കൻ അധിനിവേശം” എന്നാണ് ക്രെംലിൻ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബലപ്രയോഗം നടത്തുന്നത് ശരിയല്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും പുടിൻ പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ നേതാക്കളുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇറാൻ നടത്തുന്ന പോരാട്ടത്തിന് റഷ്യ നൽകുന്ന പിന്തുണയ്ക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നന്ദി അറിയിച്ചു. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം പുടിന് വിശദീകരിച്ചു നൽകി. ഇറാൻ യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ റഷ്യയുടെ ഈ ഇടപെടൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Summary: Russian President Vladimir Putin has called for an immediate halt to hostilities in Iran, labeling the conflict as “Israeli-American aggression.”

