ചൈനയിലെ വുഹാനിലുള്ള തന്റെ അപ്പാർട്ട്‌മെന്റ് പരിചയപ്പെടുത്തിക്കൊണ്ട് അദ്വിക് എന്ന ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Viral Apartment Tour Wuhan). നഗരമധ്യത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന് പ്രതിമാസം 30,000 രൂപ മാത്രമാണ് വാടകയെന്ന് വീഡിയോയിൽ പറയുന്നു. ഇത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ, പ്രത്യേകിച്ച് ബംഗളൂരുവിലെ വാടക നിരക്കുകളുമായുള്ള താരതമ്യത്തിന് വഴിതുറന്നിരിക്കുകയാണ്.
ബംഗളൂരുവിൽ പലയിടങ്ങളിലും സാധാരണ 1BHK അപ്പാർട്ട്‌മെന്റുകൾക്ക് പോലും 20,000 രൂപ മുതൽ 40,000 രൂപ വരെയാണ് മാസവാടക. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ ചൈനയിലെ രണ്ടാം നിര നഗരങ്ങളിൽ മികച്ച താമസം ലഭിക്കുമെന്നത് പലരെയും അത്ഭുതപ്പെടുത്തി. “ബംഗളൂരുവിനേക്കാൾ വിലക്കുറവാണല്ലോ ഭായ്” എന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരുടെയും പ്രതികരണം.
View this post on Instagram
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം അമ്പത് ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ വാടക നിരക്കുകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ തുടക്കമിട്ടത്. ദുബായിൽ ഇത്തരമൊരു മുറിക്ക് ഒന്നര ലക്ഷം രൂപ വരെയാകുമെന്നും, ഓസ്‌ട്രേലിയയിൽ പങ്കിട്ട മുറിക്ക് പോലും ഇതിനടുത്ത് തുക നൽകണമെന്നും പലരും കമന്റുകളിലൂടെ പങ്കുവെച്ചു.

