കാംപാല: ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിൽ പിഞ്ചുകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ രാജ്യം ഞെട്ടലിൽ (Uganda School Attack News). രക്ഷകർത്താവെന്ന വ്യാജേന സ്കൂളിലെത്തിയ യുവാവ് രണ്ട് മുതൽ മൂന്ന് വയസ്സ് വരെ മാത്രം പ്രായമുള്ള നാല് കുട്ടികളെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നു. കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് പ്രോഗ്രാം സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെ മുപ്പത് വയസ്സ് തോന്നിക്കുന്ന യുവാവ് തന്റെ കുട്ടി ഈ സ്കൂളിൽ പഠിക്കുന്നുണ്ടെന്നും അവനെ കാണണമെന്നും പറഞ്ഞ് അധികൃതരെ വിശ്വസിപ്പിച്ച് അകത്തുകയറുകയായിരുന്നു. സ്കൂൾ ജീവനക്കാരുമായി സംസാരിച്ച് പുറത്തിറങ്ങിയ ഇയാൾ പെട്ടെന്ന് ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും കൈവശം ഒളിപ്പിച്ചിരുന്ന വടിവാളെടുത്ത് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ പിഞ്ചുകുഞ്ഞുങ്ങളെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിന് കൈമാറി.
നാല് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട ഈ ക്രൂരകൃത്യത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിഞ്ചുകുട്ടികൾക്ക് നേരെ നടന്ന ഈ അതിക്രമം ഉഗാണ്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
Story Summary:
A horrific massacre took place at the Gaba Early Childhood Development Program School in Kampala, Uganda, where a 30-year-old man killed four toddlers aged 2-3. The suspect entered the school posing as a parent and, after talking with staff, locked the gate and attacked the children with a machete. Locals apprehended the suspect as he tried to flee and handed him over to the police. The motive behind the brutal attack remains unknown.

