Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeWorldUSS ജെറാൾഡ് ഫോഡിലെ തീപിടിത്തം 30 മണിക്കൂർ നീണ്ടുനിന്നു | USS...

USS ജെറാൾഡ് ഫോഡിലെ തീപിടിത്തം 30 മണിക്കൂർ നീണ്ടുനിന്നു | USS Gerald R. Ford

🎙️ Latest Podcast

ന്യൂയോർക്ക്: ഇറാന്റെ ആക്രമണഭീഷണിയെത്തുടർന്ന് ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോഡിലുണ്ടായ തീപ്പിടിത്തം 30 മണിക്കൂറിലധികം നീണ്ടുനിന്നതായി റിപ്പോർട്ട്. യുഎസ് മാധ്യമമാണ് സാഹചര്യങ്ങൾ പുറത്തുവിട്ടത്.(The fire on the USS Gerald R. Ford lasted 30 hours )

കഴിഞ്ഞയാഴ്ചയുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയമാണെന്ന് നാവികസേന അവകാശപ്പെട്ടിരുന്നെങ്കിലും കപ്പലിനുള്ളിലെ അവസ്ഥ അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിക്കൂറുകൾ നീണ്ട തീപ്പിടിത്തത്തെത്തുടർന്ന് കപ്പലിനുള്ളിൽ പുക നിറഞ്ഞത് ഡസൻ കണക്കിന് സൈനികർക്ക് ശ്വസനതടസ്സവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കി.

കപ്പലിലെ ലോൺട്രി ഏരിയയിലാണ് പ്രധാനമായും തീപ്പിടിത്തമുണ്ടായത്. ഏകദേശം 600-ഓളം നാവികരുടെ കിടക്കകളും വസ്ത്രങ്ങളും കത്തിനശിച്ചു. ഇത് സൈനികരുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായ വിന്യാസം മൂലം കപ്പലിലെ ടോയ്ലറ്റുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ തകരാറുകൾ നേരിടുന്നതായും റിപ്പോർട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.