ലോസ് ആഞ്ചലസ്: ഹോളിവുഡിലെ ഏറ്റവും വലിയ പുരസ്കാര രാവായ 98-ാമത് അക്കാദമി അവാർഡുകൾ (Oscars 2026 Winners List Full) പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle After Another) മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ആറ് അവാർഡുകളുമായി ഈ ചിത്രം പുരസ്കാര രാവിൽ തിളങ്ങിനിന്നു. റെക്കോർഡ് എണ്ണം നാമനിർദ്ദേശങ്ങളുമായി എത്തിയ റിയാൻ കൂഗ്ലറുടെ ‘സിന്നേഴ്സ്’ (Sinners) പ്രധാന സാങ്കേതിക വിഭാഗങ്ങളിൽ നേട്ടമുണ്ടാക്കി.
പ്രധാന പുരസ്കാരങ്ങൾ ഒറ്റനോട്ടത്തിൽ
- മികച്ച ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ
- മികച്ച നടൻ: മൈക്കൽ ബി ജോർദാൻ (ചിത്രം: സിന്നേഴ്സ്)
- മികച്ച നടി: ജെസ്സി ബക്ക്‌ലി (ചിത്രം: ഹാംനെറ്റ്)
- മികച്ച സംവിധായകൻ: പോൾ തോമസ് ആൻഡേഴ്സൺ (ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- മികച്ച സഹനടൻ: ഷോൺ പെൻ (ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
- മികച്ച സഹനടി: ആമി മാഡിഗൻ (ചിത്രം: വീപ്പൺസ്)
ചരിത്രനേട്ടങ്ങൾ
ഇത്തവണത്തെ ഓസ്കർ നിരവധി ചരിത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചു:
- മൈക്കൽ ബി ജോർദാൻ: മികച്ച നടനുള്ള ഓസ്കർ നേടുന്ന ആറാമത്തെ കറുത്തവർഗ്ഗക്കാരനായി അദ്ദേഹം മാറി. സിഡ്‌നി പോയിറ്റിയർ, ഡെൻസൽ വാഷിംഗ്ടൺ, ജാമി ഫോക്സ്, ഫോറസ്റ്റ് വിറ്റേക്കർ, വിൽ സ്മിത്ത് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ.
- ഓട്ടം ഡ്യൂറൾഡ് അർക്കപാവ്: ‘സിന്നേഴ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള (Cinematography) പുരസ്കാരം നേടുന്ന ആദ്യ വനിതയായി ഇവർ ചരിത്രം കുറിച്ചു.
- കെ-പോപ്പ് ചരിത്രം: ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ എന്ന ചിത്രത്തിലെ “Golden” മികച്ച ഒറിജിനൽ സോങ് പുരസ്കാരം നേടി. ഓസ്കർ നേടുന്ന ആദ്യ കെ-പോപ്പ് ഗാനമാണിത്.
- കാസ്റ്റിംഗ് അവാർഡ്: ആദ്യമായി ഏർപ്പെടുത്തിയ മികച്ച കാസ്റ്റിംഗ് പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (കാസന്ദ്ര കുലുക്കുണ്ടിസ്) സ്വന്തമാക്കി.
മറ്റ് പ്രധാന വിജയികൾ - മികച്ച അന്താരാഷ്ട്ര ചിത്രം: സെന്റിമെന്റൽ വാല്യൂ (നോർവേ)
- മികച്ച അനിമേറ്റഡ് ചിത്രം: കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്
- മികച്ച ഡോക്യുമെന്ററി: മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ
- മികച്ച വിഷ്വൽ എഫക്ട്സ്: അവതാർ: ഫയർ ആൻഡ് ആഷ്
- മികച്ച ഒറിജിനൽ സ്കോർ: ലുഡ്‌വിഗ് ഗോരൻസൺ (സിന്നേഴ്സ്)

