ലണ്ടൻ: നെസ്‌ലേ കമ്പനിയുടെ പ്രമുഖ ബ്രാൻഡായ കിറ്റ്കാറ്റ് (KitKat) ചോക്ലേറ്റുകൾ കടത്തിയ ട്രക്ക് മോഷണം പോയതായി കമ്പനി സ്ഥിരീകരിച്ചു (KitKat Chocolate Truck Stolen). മധ്യ ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തിൽ നിന്നും പോളണ്ടിലെ വിതരണ കേന്ദ്രത്തിലേക്ക് അയച്ച ലോഡാണ് കാണാതായത്. വരാനിരിക്കുന്ന ഈസ്റ്റർ സീസണിലെ വിപണി ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ശേഖരം അയച്ചിരുന്നത്.
12 ടൺ ഭാരമുള്ള ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഇത്രയും വലിയ ശേഖരം നഷ്ടപ്പെട്ടതോടെ യൂറോപ്പിലെ വിവിധ വിപണികളിൽ കിറ്റ്കാറ്റിന് വൻ ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് നെസ്‌ലേ മുന്നറിയിപ്പ് നൽകി.മോഷ്ടിച്ച ചോക്ലേറ്റുകൾ കരിഞ്ചന്തയിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി സംശയിക്കുന്നു.
മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകൾ കണ്ടെത്താൻ നെസ്‌ലേ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകൾ (Batch Codes) രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി ഇവ മോഷ്ടിക്കപ്പെട്ടതാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാം.സംശയാസ്പദമായ രീതിയിൽ കുറഞ്ഞ വിലയ്ക്ക് ചോക്ലേറ്റ് ലഭിക്കുന്നവർ ബാർകോഡ് സ്കാൻ ചെയ്ത് വിവരം അറിയിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു.
യൂറോപ്യൻ പോലീസ് ഏജൻസികൾ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വൻകിട ചോക്ലേറ്റ് മോഷണങ്ങൾ യൂറോപ്പിൽ അപൂർവ്വമാണെങ്കിലും ഈസ്റ്റർ സമയത്തെ ഡിമാൻഡ് കണക്കിലെടുത്താകാം ഈ നീക്കമെന്നാണ് പ്രാഥമിക നിഗമനം.
Short Story Summary:
A truck carrying over 4.13 lakh KitKat chocolate bars was stolen while en route from Italy to Poland. The 12-ton shipment was intended for the upcoming Easter season. Nestle warned of a potential KitKat shortage in European markets and flagged concerns about the stock being sold on the black market. However, unique batch codes on the packaging will help identify the stolen goods.

