അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രായേൽ തങ്ങളെ ആക്രമിക്കുന്നു എന്നാരോപിച്ച് ഇറാൻ സൈബർ സേന (Iranian Cyber Council) 18 പ്രധാന അമേരിക്കൻ കമ്പനികളുടെ പട്ടിക പുറത്തുവിട്ടു (Iran Cyber Attack Threat). ഏപ്രിൽ ഒന്നിന് ഈ കമ്പനികളുടെ ആഗോള സെർവറുകൾ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തുമെന്നാണ് ഇറാന്റെ ഭീഷണി.
മൈക്രോസോഫ്റ്റ് (Microsoft), ആപ്പിൾ (Apple), ടെസ്ല (Tesla), ആമസോൺ (Amazon), ഗൂഗിൾ (Google) തുടങ്ങിയ വൻകിട കമ്പനികളാണ് ഇറാന്റെ പട്ടികയിലുള്ളത്. ഇവരുടെ ക്ലൗഡ് സർവീസുകളും ഡാറ്റാ സെന്ററുകളും തകർക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേലിന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നതിലും ആയുധ സാങ്കേതികവിദ്യ കൈമാറുന്നതിലും ഈ കമ്പനികൾക്ക് പങ്കുണ്ടെന്നാണ് ഇറാന്റെ ആരോപണം.
ഇറാന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കൻ സൈബർ സെക്യൂരിറ്റി ഏജൻസിയായ CISA അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഏപ്രിൽ ഒന്ന് “ബ്ലാക്ക് മൺഡേ” (Black Monday) ആയി മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ കമ്പനികളുടെ സേവനങ്ങൾ തടസ്സപ്പെട്ടാൽ ആഗോളതലത്തിൽ ബാങ്കിംഗ്, ഗതാഗതം, വാർത്താവിനിമയം എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ഐടി കമ്പനികൾക്കും ഇത് വലിയ ഭീഷണിയാണ്.
ഇത് വെറുമൊരു ‘ഏപ്രിൽ ഫൂൾ’ തമാശയല്ലെന്നും തങ്ങളുടെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായി ഡിജിറ്റൽ ലോകത്ത് വലിയ നാശനഷ്ടങ്ങൾ വരുത്തുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

