ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളികൾക്കും സൈനിക നീക്കങ്ങൾക്കും മറുപടിയുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് (Iran Parliament Speaker Warning Trump). ട്രംപിന്റെ ‘വിവേകശൂന്യമായ നടപടികൾ’ കാരണം പശ്ചിമേഷ്യൻ പ്രദേശം മുഴുവൻ കത്തിയെരിയുന്ന അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എക്സിലൂടെ ഇംഗ്ലീഷിലാണ് ഘാലിബാഫ് തന്റെ പ്രതികരണം അറിയിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൽപ്പനകൾ അനുസരിച്ചാണ് ട്രംപ് പ്രവർത്തിക്കുന്നതെന്ന് ഘാലിബാഫ് ആരോപിച്ചു. “നിങ്ങളുടെ ഈ എടുത്തുചാട്ടം അമേരിക്കയിലെ ഓരോ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് തള്ളിവിടുകയാണ്. നെതന്യാഹുവിന്റെ കൽപ്പനകൾ പിന്തുടരാൻ നിങ്ങൾ വാശിപിടിക്കുന്നത് കാരണം നമ്മുടെ ഈ പ്രദേശം മുഴുവൻ കത്തിയെരിയും,” ഘാലിബാഫ് കുറിച്ചു.
1/ Your reckless moves are dragging the United States into a living HELL for every single family, and our whole region is going to burn because you insist on following Netanyahu’s commands.
Make no mistake: You won’t gain anything through war crimes.
— محمدباقر قالیباف | MB Ghalibaf (@mb_ghalibaf) April 5, 2026
ഇറാൻ ജനതയുടെ അവകാശങ്ങളെ മാനിക്കുക എന്നതും ഈ അപകടകരമായ കളി അവസാനിപ്പിക്കുക എന്നതുമാണ് ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ ഔദ്യോഗിക പ്രതികരണം.
Summary: Iran’s parliament speaker, Mohammad Bagher Ghalibaf, issued a stark warning to US President Donald Trump on Sunday, stating that his “reckless moves” would lead to the entire region “burning.” Ghalibaf accused Trump of following the commands of Israeli Prime Minister Benjamin Netanyahu and dragging American families into a “living hell.” He emphasized that the only solution is to respect the rights of the Iranian people and end the current military escalation.

