ടെഹ്റാൻ: മാനുഷിക പരിഗണനയോടെ മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കാൻ നിശ്ചയിച്ചിരുന്ന സിവിൽ വിമാനത്തിന് നേരെ നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു (US Israel Airstrike Mashhad Airport). മഷ്ഹദ് വിമാനത്താവളത്തിൽ നടന്ന ഈ സൈനിക നീക്കത്തെ ‘യുദ്ധക്കുറ്റം’ എന്നാണ് ഇറാൻ സിവിൽ ഏവിയേഷൻ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച മഷ്ഹദ് വിമാനത്താവളത്തിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചത്.
ഈയാഴ്ച ഡൽഹിയിലേക്ക് പറന്ന് മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും ശേഖരിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്ന വിമാനമായിരുന്നു ഇത്. ഏപ്രിൽ ഒന്നിന് വിമാനം ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മരുന്നുകൾ എത്തിക്കുന്ന വിമാനത്തെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വ്യക്തമാക്കി. ഡൽഹിയിലെ ഇറാൻ എംബസി ഈ പ്രസ്താവന സമൂഹമാധ്യമമായ ‘എക്സിൽ’ പങ്കുവെച്ചിട്ടുണ്ട്.
മാർച്ച് 18-ന് ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി വഴി ഇന്ത്യ മെഡിക്കൽ സഹായം ഇറാനിലേക്ക് അയച്ചിരുന്നു. ഇതിന് ഡൽഹിയിലെ ഇറാനിയൻ എംബസി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.മഹാൻ എയർ വിമാനത്തിന് നേരെ നടന്ന ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത. മാനുഷിക സഹായങ്ങൾ എത്തിക്കുന്ന വിമാനങ്ങളെ സൈനിക ലക്ഷ്യങ്ങളാക്കുന്നത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Short Story Summary:
An Iranian Mahan Air aircraft, scheduled to fly to Delhi on April 1 to collect medical supplies, was damaged in a joint US-Israel airstrike at Mashhad Airport. Iranian officials claimed the plane was intended for humanitarian aid transport from India. Iran’s Civil Aviation Organization condemned the attack as a “war crime” and a violation of international aviation laws. This follows India’s recent medical aid shipment to Iran via the Red Crescent Society on March 18.

