Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeWorldഹുർമുസ് കടലിടുക്ക് അടച്ച് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം; എണ്ണവില കുതിക്കുന്നു...

ഹുർമുസ് കടലിടുക്ക് അടച്ച് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം; എണ്ണവില കുതിക്കുന്നു | Iran Closes Strait of Hormuz 2026

🎙️ Latest Podcast

തെഹ്റാൻ: ആഗോള എണ്ണ വിപണിയെ പിടിച്ചുലച്ചുകൊണ്ട് ഹുർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങളുമായി ഇറാൻ (Iran Closes Strait of Hormuz 2026). അനുമതിയില്ലാതെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ റവലൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് ഇറാന്റെ തീരുമാനം.

നിയന്ത്രണം ലംഘിച്ച് ഹുർമുസ് കടക്കാൻ ശ്രമിച്ച മൂന്ന് കണ്ടെയ്നർ കപ്പലുകളെ ഇറാൻ സൈന്യം തിരിച്ചയച്ചു. അമേരിക്ക, ഇസ്രായേൽ, അവരുടെ സഖ്യകക്ഷികൾ എന്നിവരെ പിന്തുണയ്ക്കുന്ന കപ്പലുകൾക്ക് പാതയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം നീട്ടിയതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് പരിഗണനയിലാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് നീക്കം നടത്തുന്നതായും സൂചനയുണ്ട്.

അതേസമയം , അമേരിക്കൻ സൈനികത്താവളങ്ങൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾ എത്രയും വേഗം മാറിതാമസിക്കണമെന്ന് ഐ.ആർ.ജി.സി നിർദ്ദേശിച്ചു.

ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 1900-ലധികം പേർ കൊല്ലപ്പെട്ടതായും 20,000-ത്തോളം പേർക്ക് പരിക്കേറ്റതായും റെഡ് ക്രെസന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഭാവിയിൽ ഹുർമുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും നിശ്ചിത ഫീസ് (Transit Fee) ഏർപ്പെടുത്താൻ ഇറാൻ പാർലമെന്റ് നിയമം കൊണ്ടുവരികയാണ്. കപ്പലുകൾക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായാണ് ഈ തുക ഈടാക്കുന്നതെന്നാണ് ഇറാന്റെ വാദം. കപ്പലിലെ യാത്രക്കാർ, ലക്ഷ്യസ്ഥാനം തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി നൽകേണ്ടി വരും. മാർച്ച് ആദ്യം രണ്ട് കപ്പലുകൾ ചൈനീസ് കറൻസിയായ ‘യുവാനിൽ’ ഇറാന് തുക നൽകിയതായും റിപ്പോർട്ടുകളുണ്ട്.

യു.എസും ഇറാനും തമ്മിൽ പാകിസ്താനിൽ വെച്ച് അനൗദ്യോഗിക ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഈ യുദ്ധത്തിൽ തങ്ങൾ പങ്കാളികളാവില്ലെന്നും സമാധാന ശ്രമങ്ങൾ തുടരുമെന്നും ഫ്രാൻസ് വ്യക്തമാക്കി.സിവിലിയന്മാരെ ലക്ഷ്യമിട്ടാൽ ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി.

ഹുർമുസിലെ നിയന്ത്രണം ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. കൂടുതൽ പാരാട്രൂപ്പർമാരെയും യുദ്ധക്കപ്പലുകളെയും അമേരിക്ക പശ്ചിമേഷ്യൻ തീരത്തേക്ക് എത്തിക്കുന്നത് സംഘർഷം വർദ്ധിപ്പിക്കാനാണ് സാധ്യത.

Short Story Summary:
Iran’s Revolutionary Guard (IRGC) has partially closed the Strait of Hormuz, banning ships from the US, Israel, and their allies. This move comes as President Donald Trump considers sending more troops to the Middle East and extending strikes on Iranian energy sites. Iran is also planning to impose a transit fee on ships for “security.” Global oil prices have surged as tensions escalate, with the US deploying additional warships and paratroopers to the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.