Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeWorldഇന്ത്യാ പാക് ടി20 ലോകകപ്പിൽ ശത്രുക്കൾ, വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും...

ഇന്ത്യാ പാക് ടി20 ലോകകപ്പിൽ ശത്രുക്കൾ, വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ട്; വീഡിയോ | Ind vs Pak roommates in UK

🎙️ Latest Podcast

നാട്ടിൽ ആയിരിക്കും രാജ്യസ്നേഹം കുറച്ച് അധികം കൂടുതലുള്ള പലരും അങ്ങ് വിദേശത്ത് പോകുമ്പോൾ സ്നേഹം അധികം കാണിക്കാൻ നിൽക്കാറില്ല. പിന്നെ സ്നേഹവും വാശിയുമൊക്കെ പിന്നെ പുറത്ത് വരുന്നത് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴാണ്. യുകെയിലെ ഒരു റൂമിൽ ഒരുമിച്ച് താമസിക്കുന്ന രണ്ടു ഇന്ത്യ പാക് യുവാക്കൾക്കിടയിലെ അടിയും ഒത്തൊരുമയുമാണ് ഇപ്പോൾ വൈറലാകുന്നത്. (Ind vs Pak roommates in UK)

യുകെയിലെ റൂം ഒരുമിച്ച് താമസിക്കുന്നവരാണ് ഇന്ത്യൻ ഗായകൻ യൂസഫ് സുലൈമാനിയും, പാകിസ്ഥാൻ ട്രെയിനി എയർക്രാഫ്റ്റ് എഞ്ചിനീയർ അലി റാസയും. പക്ഷേ, ഇന്ത്യാ പാക് ടി20 ലോകകപ്പ് മത്സരത്തിൽ ഇരുവരും ബന്ധ ശത്രുക്കൾ. അവരവരുടെ രാജ്യത്തിന് വേണ്ടി സ്വന്തം മുറികളിൽ പോരാട്ടം നടത്തുന്നവ‍ർ. പക്ഷേ, താമസിക്കുന്ന വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ട്. ടി20 ലോകകപ്പ് മത്സരത്തിന് ശേഷം തമാശ പറയുന്ന ഇരുവരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രശംസിക്കപ്പെട്ടു.

വീഡിയോയിൽ, റാസ അടുക്കളയിൽ റൊട്ടി ഉണ്ടാക്കുന്നത് കാണാം. ഇതിനിടെ യൂസഫ് സുലൈമാനി പാകിസ്ഥാൻ ജേഴ്‌സിയോട് സാമ്യമുള്ള ടീ-ഷർട്ട് ധരിച്ച് അടുക്കളയിലേക്ക് വരുന്നു. യൂസഫ് തന്‍റെ റൂംമേറ്റിനെ പാകിസ്ഥാന്‍റെ പ്രകടനത്തെക്കുറിച്ച് കളിക്കുന്നു. ‘സാഹിബ്‌സാദ ഫർഹാൻ,’ പാകിസ്ഥാന്‍റെ ഓപ്പണർ ബാറ്റ്സ്മാനായ ഫർഹാൻ പൂജ്യം റണ്ണിന് പുറത്തായത് പരാമർശിച്ചായിരുന്നു യൂസഫിന്‍റെ കളിയാക്കൽ.

അല്പം നീരസത്തോടെയാണെങ്കിലും സംഗതി അലി റാസ തമാശയായി എടുക്കുന്നു. പിന്നാലെ പോ പോയി നിന്‍റെ പണി നോക്കൂവെന്ന് പറഞ്ഞ് അലി വീഡിയോയിലേക്ക് നോക്കി, ‘നിങ്ങൾക്ക് മനസ്സിലായോ? പാകിസ്ഥാൻ ഇന്ത്യയോട് ഒരു മത്സരത്തിൽ തോറ്റതിന് ശേഷം ഒരു ഇന്ത്യക്കാരനോടൊപ്പം ജീവിക്കുന്നതിന്‍റെ പ്രശ്നമാണിത്.’ എന്ന് കുറിക്കുന്നു. ഒപ്പം ‘മത്സരം കൊണ്ട് വിഭജിക്കപ്പെട്ടു, വാടക കൊണ്ട് ഒന്നിച്ചു. പൗരബോധം തീരെയില്ല’ എന്ന അടിക്കുറിപ്പോടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്കും അപ്പുറം വ്യക്തികൾക്കിടയിലെ ‘കലർപ്പില്ലാത്ത നർമ്മം’ കാഴ്ചക്കാർ ഏറ്റെടുത്തു. ഇത് ആരോഗ്യകരവും ഉന്മേഷദായകവും ശത്രുതയില്ലാത്തതുമാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. രാഷ്ട്രീയ സംഘർഷങ്ങൾക്കപ്പുറം ഇന്ത്യക്കാരും പാകിസ്ഥാനികളും തമ്മിലുള്ള സൗഹൃദം തഴച്ചുവളരുന്നുവെന്നായിരുന്നു ചിലരുടെ അഭിപ്രായം. പ്രശ്നം ചില തീവ്രവാദികളുടെതാണെന്നും അവരെ ഒഴിവാക്കിയാൽ പ്രശ്നങ്ങൾ തീരുമെന്നും മറ്റ് ചിലരെഴുതി. എന്ത് ഭംഗിയുള്ള വീഡിയോ. ഇന്ത്യയിൽ നിന്നും സ്നേഹം എന്നായിരുന്നു മറ്റൊരു കുറിപ്പ്. 2026 -ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെ ഇന്ത്യയുടെ 61 റൺസിനാണ് പരാജയപ്പെടുത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.