മനാമ: ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ചേർന്ന് ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ 41 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു (Bahrain Arrests IRGC). പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം നിലനിൽക്കെ ഇറാൻ അനുകൂല നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ബഹ്‌റൈൻ അധികൃതരുടെ തീരുമാനം.
ഇസ്രയേൽ-യുഎസ് സഖ്യത്തിനെതിരായ ഇറാന്റെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുക, വിവരങ്ങൾ ചോർത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പിന്തുണച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അറസ്റ്റിലായവർ അനുകൂലിച്ചതായി മന്ത്രാലയം ആരോപിക്കുന്നു.
ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഏപ്രിൽ അവസാനത്തിൽ 69 പേരുടെ പൗരത്വം ബഹ്‌റൈൻ റദ്ദാക്കിയിരുന്നു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി.
ഇറാന്റെ ആക്രമണങ്ങളെ മഹത്വവൽക്കരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
യുദ്ധസമയത്ത് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ബഹ്‌റൈനിലെ യുഎസ് താവളങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് രാജ്യസുരക്ഷ കണക്കിലെടുത്ത് ഇറാൻ ബന്ധമുള്ള ഗ്രൂപ്പുകൾക്കെതിരെ ബഹ്‌റൈൻ അന്വേഷണം ഊർജിതമാക്കിയത്.
Story Summary: The Bahrain Interior Ministry arrested 41 individuals on Saturday, May 9, 2026, for their alleged involvement with a group linked to Iran’s IRGC. They face charges of espionage and supporting Iranian military actions against the US-Israel alliance. This follows the revocation of citizenship for 69 people in April for similar pro-Iran activities. The ministry warned of strict legal action against anyone glorifying Iranian attacks that previously caused damage to US bases in Bahrain.

