Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeWorldപരിസ്ഥിതി സംരക്ഷണത്തിൽ പിന്നോട്ട്: ഹരിതഗൃഹ വാതക നിയന്ത്രണങ്ങൾ റദ്ദാക്കി ട്രംപ് |...

പരിസ്ഥിതി സംരക്ഷണത്തിൽ പിന്നോട്ട്: ഹരിതഗൃഹ വാതക നിയന്ത്രണങ്ങൾ റദ്ദാക്കി ട്രംപ് | Greenhouse gas regulations

🎙️ Latest Podcast

Always plays the latest podcast episode

വാഷിംഗ്ടൺ: ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ നിർണ്ണായക വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്‌ൻ തുടങ്ങി ആറ് ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന 2009-ലെ കണ്ടെത്തലാണ് ട്രംപ് ഭരണകൂടം ഔദ്യോഗികമായി തള്ളിക്കളഞ്ഞത്.(Backtracking on environmental protection, Trump repeals greenhouse gas regulations)

ബരാക് ഒബാമയുടെ ആദ്യ ഭരണകാലത്തായിരുന്നു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ വാതകങ്ങൾ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പ്രഖ്യാപിച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും. നിയന്ത്രണങ്ങൾ നീക്കിയതോടെ വിവിധ മേഖലകളിലെ കർശനമായ എമിഷൻ നിയമങ്ങൾ ഇല്ലാതാകും.

മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള പുക നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരും. കൽക്കരി, ഗ്യാസ് പ്ലാന്റുകൾക്ക് മലിനീകരണ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാം. ഖനന മേഖലയിലെ എമിഷൻ നിബന്ധനകൾ ലഘൂകരിക്കപ്പെടും. വിമാനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ നിയന്ത്രണങ്ങളിലും മാറ്റം വരും. നിയമം റദ്ദാക്കുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലൂടെ ഒരു ട്രില്യൺ ഡോളറിലധികം ലാഭിക്കാനാകുമെന്ന് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.