Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeNationalരാജ്യത്തിൻ്റെ പുതിയ ഭരണസിരാ കേന്ദ്രം: പ്രധാനമന്ത്രിയുടെ ഓഫീസ് 'സേവാതീർത്ഥി'ലേക്ക് മാറി, ഉദ്‌ഘാടനം...

രാജ്യത്തിൻ്റെ പുതിയ ഭരണസിരാ കേന്ദ്രം: പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാതീർത്ഥി’ലേക്ക് മാറി, ഉദ്‌ഘാടനം നിർവ്വഹിച്ചു | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ ‘സേവാതീർത്ഥ്’, കേന്ദ്ര മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്ന ‘കർത്തവ്യ ഭവൻ 1, 2’ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ സർക്കാർ വിഭാഗങ്ങളുടെ പ്രവർത്തനം ഒരൊറ്റ കുടക്കീഴിലാക്കുന്നതിനുമാണ് ഈ അത്യാധുനിക സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.(The country’s new administrative center, PM Modi’s office has moved to Seva Tirth)

പ്രധാനമന്ത്രിയുടെ ഓഫീസ്. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവ ഇനി മുതൽ ഈ സമുച്ചയത്തിലാകും പ്രവർത്തിക്കുക. ഡിജിറ്റലായി സംയോജിപ്പിച്ച ഓഫീസുകൾ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. മന്ത്രാലയങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നത് ഒഴിവാക്കുന്നതോടെ ഏകോപനം എളുപ്പമാവുകയും പരിപാലന ചെലവ് കുറയുകയും ചെയ്യും.

പ്രതിരോധം, ധനകാര്യം, ആരോഗ്യം, കൃഷി, നിയമം തുടങ്ങി രാജ്യത്തെ പ്രധാന മന്ത്രാലയങ്ങളെല്ലാം ഇനി കർത്തവ്യ ഭവനിലായിരിക്കും പ്രവർത്തിക്കുക. കാലാഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ നിന്നും ആധുനികമായ തൊഴിൽ സാഹചര്യങ്ങളിലേക്കുള്ള ചുവടുവെപ്പാണിതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി സൗത്ത് ബ്ലോക്കിലെ തന്റെ നിലവിലെ ഓഫീസിലെത്തി അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ ഭരണകൂടത്തിന്റെ അടയാളമായിരുന്ന സൗത്ത് ബ്ലോക്കിൽ നിന്നുള്ള പിഎംഒയുടെ മാറ്റം പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.