Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeTop"മാധ്യമങ്ങൾ വികസനം മറച്ചുവെക്കുന്നു"; നവമാധ്യമങ്ങളിൽ ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം |...

“മാധ്യമങ്ങൾ വികസനം മറച്ചുവെക്കുന്നു”; നവമാധ്യമങ്ങളിൽ ഇടപെടൽ ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം | Pinarayi Vijayan Kannur Speech

🎙️ Latest Podcast

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ വീഴ്ച വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Kannur Speech). നല്ല കാര്യങ്ങൾ തമസ്‌കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം ഘട്ടങ്ങളിൽ നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി – വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലം ഉദ്ഘാടന ചടങ്ങിൽ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകൾ കാണാത്തതിനെ മുഖ്യമന്ത്രി പരാമർശിച്ചു. സദസ്സിൽ ചില സോഷ്യൽ മീഡിയ ചാനലുകളുടെ ക്യാമറകൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അറിയരുതെന്നാണ് വൻകിട മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്. വാർത്ത നൽകിയാൽ പോലും അതിനെ വക്രീകരിക്കാനാണ് ശ്രമം.

മാധ്യമങ്ങൾ മറച്ചുവെക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ പ്രവർത്തനം ത്വരിതപ്പെടുത്തണം. അതാണ് നിലവിലെ സാഹചര്യത്തിൽ പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.അഞ്ചരക്കണ്ടി ചെറിയവളപ്പിലെ സയൻസ് പാർക്ക് – ഐ.ടി പാർക്ക് ഉദ്ഘാടന പരിപാടിയിലും മുഖ്യധാര മാധ്യമങ്ങൾ വന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അണികൾക്ക് നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ വിലയിരുത്തപ്പെടുന്നത്. പിണറായി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതേ ദിവസം മുഖ്യമന്ത്രി നിർവ്വഹിച്ചു.
Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.