Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeNationalറിപ്പബ്ലിക് ദിനത്തിൽ മാംസ ഭക്ഷണത്തിന് നിരോധനം: കോറാപുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ്...

റിപ്പബ്ലിക് ദിനത്തിൽ മാംസ ഭക്ഷണത്തിന് നിരോധനം: കോറാപുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ് | Republic Day

🎙️ Latest Podcast

കോറാപുത്ത്: രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോറാപുത്ത് ജില്ലയിൽ മാംസഭക്ഷണ വിൽപന നിരോധിച്ചു. ജില്ലാ കലക്ടർ മനോജ് മഹാജനാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്.(Ban on nonveg food on Republic Day, Koraput District Collector orders)

റിപ്പബ്ലിക് ദിനത്തിൽ ജില്ലയിലുടനീളം മാംസവിൽപ്പന ശാലകൾ അടച്ചിടണം. ഇറച്ചി, മത്സ്യം എന്നിവയുടെ വിൽപനയ്ക്ക് പൂർണ്ണ നിരോധനമുണ്ടാകും. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ തഹസീൽദാർമാർക്കും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

റിപ്പബ്ലിക് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് കലക്ടറുടെ വിശദീകരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.