Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeNationalഭീകരവാദത്തിനെതിരെ 'ഡിജിറ്റൽ കവചം': IED ഡേറ്റാ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് അമിത്...

ഭീകരവാദത്തിനെതിരെ ‘ഡിജിറ്റൽ കവചം’: IED ഡേറ്റാ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് അമിത് ഷാ | NIDMS

ന്യൂഡൽഹി: രാജ്യത്തെ ഭീകര ബോംബാക്രമണങ്ങളുടെ വിവരങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ‘ഒരു രാജ്യം ഒരു ഡേറ്റ’ സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. നാഷണൽ ഡിജിറ്റൽ ഐഇഡി ഡേറ്റ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം (NIDMS) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായക നാഴികക്കല്ലാവുമെന്ന് അദ്ദേഹം പറഞ്ഞു.(Digital shield’ against terrorism, Amit Shah inaugurates NIDMS)

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. സ്ഫോടനങ്ങൾ തമ്മിലുള്ള സാമ്യം കണ്ടെത്താനും അവയ്ക്ക് പിന്നിലെ ഭീകരരെയും രീതികളെയും തിരിച്ചറിയാനും ഇത് സഹായിക്കും.

1999 മുതൽ രാജ്യത്ത് നടന്ന എല്ലാ സ്ഫോടനങ്ങളുടെയും വിവരങ്ങൾ ഈ ഡേറ്റാബേസിലുണ്ടാകും. മുമ്പ് വിവിധ ഏജൻസികളുടെ പക്കലായിരുന്ന വിവരങ്ങൾ ഇനി മുതൽ എല്ലാ അന്വേഷണ സംഘങ്ങൾക്കും ഒരേപോലെ ലഭ്യമാകും. രാജ്യത്തെ എണ്ണൂറോളം വരുന്ന അന്വേഷണ ഏജൻസികൾക്ക് ഇതിലെ വിവരങ്ങൾ നേരിട്ട് ഉപയോഗിക്കാനാകും.

ഹരിയാണ മനേസറിലെ എൻഎസ്ജി (NSG) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓൺലൈനായാണ് മന്ത്രി പങ്കെടുത്തത്. ദേശീയ സുരക്ഷാസേന (എൻഎസ്ജി) വികസിപ്പിച്ചെടുത്ത ഈ സംവിധാനം രൂപകൽപ്പന ചെയ്യുന്നതിൽ ഗാന്ധിനഗറിലെ രാഷ്ട്രീയരക്ഷാ സർവകലാശാലയും ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററും (I4C) പങ്കാളികളായി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala