Monday, February 9, 2026

‘ഐക്യ നീക്കവുമായി ഇനി ആരും വരേണ്ട, ഒരു കാരണവശാലും സാധ്യമല്ല’: NSS നേതൃത്വം | NSS

തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും വീണ്ടും സഹകരണത്തിനായി എസ്എൻഡിപി യോഗം നടത്തുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സമുദായങ്ങൾ തമ്മിലുള്ള ഐക്യമെന്ന പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ...

‘പാർട്ടി വിടുന്നത് KC വേണുഗോപാൽ കാരണം’: KPCC ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ BJPയിലേക്ക് | KC Venugopal

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബു പാർട്ടി വിടുന്നു. കെ. സി. വേണുഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി...

പിതാവിന് 2 കോടി കടം, പഠനം മുടങ്ങിയ കുട്ടികൾ മറ്റൊരു ലോകത്ത്: ഗാസിയാബാദിലെ പെൺകുട്ടികളുടെ കൂട്ട ആത്മഹത്യയുടെ ദുരൂഹത നീക്കാൻ പോലീസ് | Mass suicide

ഗാസിയാബാദ്: മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പിതാവിന്റെ സാമ്പത്തിക ബാധ്യതകളും കുടുംബത്തിലെ അസ്വാഭാവിക സാഹചര്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ഗെയിമിന് അടിമകളായ കുട്ടികൾ അത്...

തിരുവനന്തപുരത്തെത്തി, കടയിൽ നിന്ന് ചിപ്സും വാങ്ങി മടങ്ങി: അമ്പരപ്പിച്ച് അജിത് ഡോവലിൻ്റെ സന്ദർശനം | Ajit Doval

തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു: ഉമർ ഫൈസി മുക്കം അംഗം, അമുസ്ലീം പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല | Waqf Board

തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ്...

CPIM രക്തസാക്ഷിയുടെ സഹോദരൻ കോൺഗ്രസിൽ ചേർന്നു: വിനോദിന് അംഗത്വം നൽകി VD സതീശൻ | Congress

തിരുവനന്തപുരം: സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിനോദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം...

‘നിങ്ങൾ എന്താണ് ചിരിക്കാത്തത്? മോശം റിപ്പോർട്ടർ’: എപ്‌സ്റ്റീൻ ഫയലുകളെകുറിച്ച് സംസാരിച്ച മാധ്യമ പ്രവർത്തകയെ പരസ്യമായി പരിഹസിച്ച് ട്രംപ് | Epstein files

വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയെ വ്യക്തിപരമായി...

നാഥനില്ലാക്കളരിയായി ചൈനീസ് സൈന്യം: ഷി ജിൻപിങ്ങിൻ്റെ ‘ശുദ്ധികലശത്തിൽ’ വിറച്ച് ജനറൽമാർ | Chinese army

ബീജിങ്: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നിലവിൽ കടുത്ത നേതൃശൂന്യത നേരിടുന്നതായി റിപ്പോർട്ട്. തന്റെ നാലാം ഭരണകാലയളവിനായി തയ്യാറെടുക്കുന്ന 72-കാരനായ ഷി ജിൻപിങ്, സൈന്യത്തിലെ ഉന്നത...

ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന് ദാരുണാന്ത്യം | Elephant

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ അടിയേറ്റു മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. നെയ്യാർ ഡാം റിസർവോയറിന് സമീപം ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.(Man killed...

പാലോട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: ഉടമയ്ക്ക് ഗുരുതര പരിക്ക് | Explosion

തിരുവനന്തപുരം: പാലോട് നന്ദിയോടിന് സമീപം പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് (38) പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Explosion at Palode...