Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Talesമാംസപിണ്ഡം(കവിത)-ശ്രേയ എസ് കുമാർ

മാംസപിണ്ഡം(കവിത)-ശ്രേയ എസ് കുമാർ

🎙️ Latest Podcast

ങ്ങോ ഉതിർന്ന നേർത്ത

വിലാപങ്ങളിന്നീ കാതുക-

ളിൽ ചോര പൊഴിക്കവെ,

ഉറവ തന്നിൽ നിന്നും കുത്തിയൊ-

ലിച്ചൊഴുകും പുഴ നിറംമാറി

അതിരുകൾ വരയവെ,

സഹ ഉദരത്തിൽ നിന്നും പെറ്റു-

വീണൊരാ ശരീരങ്ങൾ

മാംസ പിണ്ഡങ്ങളാവുന്നു,

വായ്ത്തലചെത്തിയ വേദപു-

സ്തകങ്ങളൊ അറുത്തെടുക്കുന്നു

വായ്ത്തുന്നി കൂട്ടിയ,

ചങ്ങല തന്നിലുരഞ്ഞു പതം വന്ന,

ദൈവങ്ങളെ…

—————————————-

ശ്രേയ എസ് കുമാർ

പാലക്കാട്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.