Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Talesനിൻ വാക്കിനായ്(കവിത)-ആര്യ എസ് നായർ

നിൻ വാക്കിനായ്(കവിത)-ആര്യ എസ് നായർ

🎙️ Latest Podcast

ഴയുടെ ചുംബന പൂക്കളിൽ നിറയുന്ന

വിടരുന്ന നിൻ അധരം

കരിമഷി പടരുന്ന കരിമിഴിയിണകളിൽ

കനവിന്നിതെന്തു സുഖം

കുങ്കുമ പൊട്ടിന്റെ ചാരുതയേകുന്ന

മഴവില്ലിൻ അഴകല്ലേ നീ

എന്നും മനതാരിൽ നിനവല്ലേ നീ

അഴകേഴും നിൻ വാർമുടി ചുരുളുകൾ

തഴുകാനായി ഞാൻ കൊതിച്ചു.

പാദസരത്തിന്റെ മർമ്മരനാഥമെൻ

ഹൃദയത്തിൻ ശങ്കോലിയായ്‌…

വെണ്ണക്കൽ മണ്ഡപവാതിൽ തുറന്നു നീ

വെള്ളരി പ്രാവായ് പറന്നു.

കാത്തിരിപ്പൂ ഞാനീക്കൽപ്പടവിൽ നിൻ

മനസ്സിൻ ജാലകം തുറപ്പാൻ…

——————————————-

ആര്യ എസ് നായർ

തിരുവനന്തപുരം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.