Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeTimes of Talesതൂലിക(കവിത)-ബീന ബിനു

തൂലിക(കവിത)-ബീന ബിനു

🎙️ Latest Podcast

പ്രണയം അത് നിന്നോടു മാത്രം.

നിൻ നയനത്തിൽ നിന്നു-

തിർന്ന് വീഴും നിണം എൻ

സിരകളിൽ ഉണർവ് തന്നു.

നിൻ നിണത്താൽ എഴുതി

ഞാൻ ഒരായിരം വാക്കുകൾ.

എൻ ജീവൻ തുടിപ്പകലും വരെ,

നിന്നെ എപ്പോഴും പ്രണയിച്ചിടും

നിന്നെ വിരൽത്തുമ്പിലൊളിപ്പിച്ചിടും.

നിനക്കായ് എഴുതി പുസ്തകത്താളിൽ.

നിനക്കുവേണ്ടി എൻ നെഞ്ചിൽ

അക്ഷരം കൊണ്ടൊരു കൂടുകെട്ടി.

അതിൽ നീയും ഞാനും

എൻ പുസ്തകത്താളും മാത്രമായ്…

——————————–

ബീന ബിനു

കൊല്ലം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.