Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeTimes of Talesകാവ്യമോഹിനി(കവിത)-ശ്യാമള ഹരിദാസ്

കാവ്യമോഹിനി(കവിത)-ശ്യാമള ഹരിദാസ്

🎙️ Latest Podcast

താമരപൂവിലിരിക്കും കവിപെണ്ണേ

വിദ്യതൻ മുഖത്തിരിക്കും വിശ്വസുന്ദരീ

പാലോലും മൊഴിയാലെൻ നാവിന്മേൽ വാണീടേണേ.

നിൻ തൃക്കൈയിലെ മോതിരത്താലെൻ

നാവിൽ കവിതതൻ വരികൾ കുറിച്ചിടണേ.

പിച്ചയേറ്റാനും ബ്രഹ്മാവും വിഷ്ണുവും

നിത്യം കൂപ്പും സരസ്വതിയേ

പുസ്തകവും ജപപട ഹസ്തവുമായ്

പദ്മാസനസ്തേ നീയെന്നിൽ വാഴുമ്പോൾ

എൻ ജീവിതമെത്ര ധന്യം…

ജ്ഞാനമാം വിദ്യയാലമൃതം പൊഴിച്ചു നീ

അറിവിൻ ലോകത്തക്ഷരങ്ങൾ തീർക്കാനായ്

എൻ ഉൾക്കാമ്പിലൊരു വാഗ്ദേവത

യായ് വിളങ്ങിടേണേ…

സംഗീതപ്രിയയാം സാഹിത്യകാരിണീ

നിൻ കാടാക്ഷമെനിക്കു മേൽ നീ ചൊരിഞ്ഞിടേണേ

സരസ്വതി മണ്ഡപത്തിലിരുന്നു ഞാൻ

ചൊല്ലിടാം നിൻ നാമകീർത്തനങ്ങൾ…

———————————–

ശ്യാമള ഹരിദാസ്

പാലക്കാട്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.