ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മോഷണശ്രമത്തിനിടെ 15 വയസ്സുകാരൻ ഷട്ടറിനും ഭിത്തിക്കുമിടയിൽ കുടുങ്ങി (Ghaziabad Theft Attempt News). ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭയ് ഖണ്ഡിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് ശനിയാഴ്ച പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടന്ന കുട്ടിയെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. പവൻ ശർമ്മയുടെ ക്ലിനിക്കിലാണ് മോഷണശ്രമം...