Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

National

ഇന്ത്യ-US വ്യാപാര കരാർ: നിർണ്ണായക ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച അമേരിക്കയിലേക്ക് | India-US trade deal

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുകയെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.(India-US trade deal, Indian team to visit US...

പിടിച്ചെടുത്ത 3 കപ്പലുകളുമായി ബന്ധമില്ലെന്ന് ഇറാൻ: സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ | Ships

ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് അധികൃതർ കസ്റ്റഡിയിലെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ കപ്പലുകൾ ഇറാന്റെ ഉപരോധിക്കപ്പെട്ട എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന വാദങ്ങൾ ടെഹ്‌റാൻ തള്ളി. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ മുംബൈ തീരത്ത് വെച്ച് ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്.(Iran denies connection with 3...

പാലിന്റെ കുടിശ്ശിക ചോദിച്ചു; ബിഹാറിൽ 65-കാരനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു | Milk Money Dispute Murder

ശിവ്‌ഹർ: പാലിന്റെ കുടിശ്ശിക ചോദിച്ച വൃദ്ധനെ യുവാവ് ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു. ബിഹാറിലെ ശിവ്‌ഹർ ജില്ലയിലെ ബഹുആര ഗ്രാമത്തിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത് (Milk Money Dispute Murder). പ്രദേശവാസിയായ ബച്ചു സിംഗ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആകാശ് കുമാറിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഞായറാഴ്ച രാവിലെ പാലിന്റെ പൈസയെച്ചൊല്ലി...

യു ടേണടിച്ച് ഭുപെൻ ബോറ: കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി | Bhupen Borah

ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് ഭുപെൻ ബോറ ഇന്ന് രാവിലെ എട്ട് മണിക്ക് ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയത്.(Bhupen Borah's big u-turn,...

ഇന്ത്യ മുന്നണിയെ മമത നയിക്കണമെന്ന് സഞ്ജയ ബാരു | Mamata Banerjee

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖരുടെ പ്രസ്താവനകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണിയെ നയിക്കണമെന്ന നിർദ്ദേശവുമായി സഞ്ജയ ബാരു രംഗത്തെത്തി.(Sanjaya Baru wants Mamata Banerjee to lead the INDIA bloc) സ്വന്തം നിലയിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ വ്യക്തിത്വമാണ് മമതയുടേതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിലവിൽ...

ഒരു രൂപയെച്ചൊല്ലി തർക്കം; ബിഹാറിൽ കടയുടമയും ഉപഭോക്താവും തമ്മിൽ കൂട്ടത്തല്ല്, ഒരാൾക്ക് ഗുരുതര പരിക്ക് | One Rupee Dispute Fight Bihar

ഗോപാൽഗഞ്ച്: വെറും ഒരു രൂപയുടെ തർക്കത്തെത്തുടർന്ന് ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ കടയുടമയും ഉപഭോക്താവും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും (One Rupee Dispute Fight Bihar). തർക്കത്തിനിടെ കടയുടമയുടെ ആക്രമണത്തിൽ സോഹഗ്പൂർ സ്വദേശിയായ ധർമ്മേന്ദ്ര കുമാർ സിംഗിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു കടയിൽ ഗുളിക വാങ്ങാൻ പോയതായിരുന്നു ധർമ്മേന്ദ്ര. ഗുളികയ്ക്ക് 5 രൂപയായിരുന്നു വിലയെങ്കിലും കടയുടമ...

രാജ്പാൽ യാദവിന് ഇടക്കാല ജാമ്യം; സഹോദരപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതിയുടെ അനുമതി | Rajpal Yadav Interim Bail

ന്യൂഡൽഹി: ചെക്ക് കേസിൽ ജയിലിൽ കഴിയുന്ന നടൻ രാജ്പാൽ യാദവിന് ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു (Rajpal Yadav Interim Bail). സഹോദരപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മാർച്ച് 18 വരെയാണ് കോടതി ഇളവ് നൽകിയത്. പരാതിക്കാരനായ മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് 1.5 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയതിന് പിന്നാലെയാണ് ജസ്റ്റിസ്...

ആധാർ കാർഡിൽ ഇനി ഫോട്ടോയും ക്യു.ആർ കോഡും മാത്രം: പുത്തൻ ആപ്പ് പുറത്തിറക്കി | Aadhaar card

ന്യൂഡൽഹി: ആധാർ കാർഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുന്നു. ആധാർ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ കാർഡിൽ നിന്ന് ഒഴിവാക്കി, പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ക്യു.ആർ കോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ആധാർ ആപ്പ് കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ...

‘എന്തുകൊണ്ട് ഹൈക്കോടതിയിൽ പോയില്ല?’: ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജിയിൽ സുപ്രീംകോടതി | Himanta Biswa Sarma

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരായ ഹർജി പരിഗണിക്കവെ, പരാതിക്കാർ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതികളുടെ അധികാരത്തെ കുറച്ചുകാണരുതെന്ന് വ്യക്തമാക്കിയ കോടതി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഈ വിഷയം ഹൈക്കോടതി തന്നെ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു.(Why didn't you go to the High Court, Supreme Court on petition...

‘ജീവൻ രക്ഷിക്കണോ എന്ന് ഭരണകൂടം തീരുമാനിക്കട്ടെ’: 7 പാക് സൈനികരെ തടവിലാക്കി ബലൂച് ലിബറേഷൻ ആർമി | BLA

ഇസ്ലാമാബാദ്: പാകിസ്താൻ സുരക്ഷാസേനയിലെ ഏഴ് ഉദ്യോഗസ്ഥരെ തടവിലാക്കിയതായി ബലൂച് ലിബറേഷൻ ആർമി. ജയിലിലുള്ള തങ്ങളുടെ പ്രവർത്തകരെ ഏഴ് ദിവസത്തിനുള്ളിൽ മോചിപ്പിച്ചില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ബി.എൽ.എയുടെ മാധ്യമവിഭാഗമായ 'ഹക്കൽ' പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അവകാശവാദങ്ങളുള്ളത്.(Let the government decide whether to save lives, BLA takes 7 Pakistani soldiers...
- Advertisement -spot_img

Latest News

മകളുടെ വേർപാടിൽ നൊമ്പരം; അടക്കം കഴിഞ്ഞ് മണിക്കൂറുകൾക്കകം ബാപ്പയും വിടപറഞ്ഞു, നാടിന്റെ കണ്ണീരായി മലപ്പുറത്തെ ഒരേ കുടുംബത്തിലെ രണ്ട് മരണം | Malappuram family death tragedy

മലപ്പുറം: കടുത്ത രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയായിരുന്ന മകളും ബാപ്പയും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു (Malappuram family death tragedy)....
- Advertisement -spot_img