നാഗ്പൂർ: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ പ്രമുഖ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെ നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നാഗ്പൂർ സൈബർ പോലീസ് കേസെടുത്തു. എഥനോൾ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും കൽപ്പിത കഥകളിൽ കേന്ദ്രമന്ത്രിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയും...