Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

digitalvoiceofkerala

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിക്ക് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ; ആശങ്കയോടെ കുടുംബം | Saketh Srinivasaiah Missing

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സകേത് ശ്രീനിവാസയ്യക്ക് (22) വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു (Saketh Srinivasaiah Missing). യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ് വിഭാഗത്തിൽ ഉപരിപഠനം നടത്തുകയായിരുന്നു കർണാടക സ്വദേശിയായ സകേത്. ഐഐടി മദ്രാസിൽ നിന്നാണ് ഇദ്ദേഹം ബിരുദം പൂർത്തിയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (ഫെബ്രുവരി 9)...

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കണ്ടതായി സൂചന | Missing Case

കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി (Missing Case). ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്. പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ ആദിൽ തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ കുട്ടി ഓട്ടോയിൽ ആലഞ്ചേരി ഭാഗത്ത് ഇറങ്ങിയതായി പൊലീസിന് വിവരം...

ആഗോള അയ്യപ്പ സംഗമ വിവാദം: പൊരുത്തക്കേടുകളിൽ വിശദീകരണവുമായി ദേവസ്വം ബോർഡ്; മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങിയെന്ന വാർത്തകൾ അസംബന്ധം | Global Ayyappa Sangamam Controversy

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളെച്ചൊല്ലിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് (Global Ayyappa Sangamam Controversy). ഓഡിറ്റ് റിപ്പോർട്ടിൽ 'നന്ദഗോവിന്ദം ഭജൻസ്' എന്ന സംഘത്തിന് എട്ട് ലക്ഷം രൂപ നൽകിയതായി രേഖപ്പെടുത്തിയത് അശ്രദ്ധ മൂലം പറ്റിയ പിശകാണെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യഥാർത്ഥത്തിൽ ഇഷാൻ ദേവും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്....

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ അന്തേവാസി മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു | Thrissur Mental Health Center

തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുലർച്ചെയോടെ തടവ് ചാടിയ അന്തേവാസി നഗരത്തിൽ പരിഭ്രാന്തി പരത്തുകയും മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു (Thrissur Mental Health Center). ആലുവയിൽ നിന്ന് ചികിത്സയ്ക്കായി എത്തിച്ച നേപ്പാൾ സ്വദേശിയായ സൂരജ് എന്ന മുപ്പത്തിയൊന്നുകാരനാണ് ശനിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തു കടന്നത്. അവിടെ...

ഇറാൻ, യുക്രെയ്ൻ സമാധാന ചർച്ചകൾ ചൊവ്വാഴ്ച ജനീവയിൽ; മധ്യസ്ഥത വഹിച്ച് അമേരിക്ക | Geneva Peace Summit

ജനീവ: ലോകം ഉറ്റുനോക്കുന്ന രണ്ട് നിർണ്ണായക നയതന്ത്ര ചർച്ചകൾക്ക് സ്വിറ്റ്സർലൻഡിലെ ജനീവ ചൊവ്വാഴ്ച വേദിയാകുന്നു (Geneva Peace Summit). ഇറാനുമായുള്ള ആണവ തർക്കങ്ങളും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമാണ് ഒരേ ദിവസം രണ്ട് വ്യത്യസ്ത സെഷനുകളിലായി നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുടെ...

‘വട്ടിയൂർക്കാവിൽ മുരളി തന്നെ;’പോരാട്ടം ഉറപ്പിച്ച് കെ മുരളീധരൻ, സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമായി | K Muraleedharan

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ( K Muraleedharan) വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ നിലപാട് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. മുരളീധരന്റെ മടങ്ങിവരവോടെ വട്ടിയൂർക്കാവിൽ...

15 മാസം പ്രായമുള്ള മകൾ തീരെ വയ്യ,  ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം ചെലുത്തിയ മാനേജർ; യുവതി റെഡ്ഡിറ്റ് കുറിപ്പ് | Working Mother Under Job Pressure

പല ജോലി സ്ഥലങ്ങളിലും അനുവദനീയമായ അവധികൾ പോലും നിഷേധിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്ത്. അത് പോലെ ഒരു അനുഭവമാണ് ബെംഗളൂരുവിൽ കസ്റ്റമർ സർവീസ് പ്രൊഫഷണലാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത് (Working Mother Under Job Pressure). 15 മാസം പ്രായമുള്ള മകൾ തീരെ വയ്യാതെ ആശുപത്രിയിലായിട്ടും ജോലിയിൽ പ്രവേശിക്കാൻ സമ്മർദ്ദം...

ലോകം യുദ്ധമുനയിൽ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാൻ ആഴ്ചകൾ നീളുന്ന വൻ സൈനിക നീക്കവുമായി അമേരിക്ക | US Iran Conflict

വാഷിംഗ്ടൺ: ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടാൽ, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യോമാക്രമണങ്ങൾക്കും മറ്റ് സൈനിക നീക്കങ്ങൾക്കുമായി പെന്റഗൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ (US Iran Conflict). മുൻകാലങ്ങളിൽ നടന്ന ഒറ്റപ്പെട്ട ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇറാന്റെ സുരക്ഷാ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള വിപുലമായ ഒരു യുദ്ധത്തിനാണ് അമേരിക്ക പദ്ധതിയിടുന്നത്....

‘ഇത് ബാധ ഒഴിപ്പിക്കലോ?’; സ്തുതി ഗാനവുമായി ടിനി ടോം, സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം | Tini Tom

കൊച്ചി: അമൽ നീരദ് ചിത്രം 'ബൊഗെയ്ൻവില്ല'യിലെ സൂപ്പർഹിറ്റ് സ്തുതി ഗാനം ആലപിച്ച നടൻ ടിനി ടോമിന് (Tini Tom) സോഷ്യൽ മീഡിയയിൽ പരിഹാസവും ട്രോളുകളും. ഒരു ടെലിവിഷൻ ഷോയിൽ ഓർക്കസ്ട്രയോടൊപ്പം ആത്മവിശ്വാസത്തോടെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ടിനിയുടെ വീഡിയോ വൈറലായതോടെയാണ് വിമർശനം കടുത്തിരിക്കുന്നത്. പാട്ടിന്റെ വരികൾ വ്യക്തമാകാത്തതും ആലാപന ശൈലിയുമാണ് ട്രോളന്മാർ പ്രധാനമായും...

ടി20 ലോകകപ്പിൽ അയർലൻഡിന് തിരിച്ചടി; ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് പുറത്ത് | Paul Stirling

കൊളംബോ: അയർലൻഡ് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് (Paul Stirling) ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ബുധനാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ മുട്ടിന് പരിക്കേറ്റതിനെത്തുടർന്നാണ് സ്റ്റിർലിംഗിന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുന്നത്. പരിക്കേറ്റ സ്റ്റിർലിംഗിന് പകരം 20 കാരനായ ഇടംകൈയ്യൻ ബാറ്റർ സാം ടോപ്പിംഗിനെ അയർലൻഡ് ടീമിൽ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയയുടെ ജോഷ്...
- Advertisement -spot_img

Latest News

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; വെടിനിർത്തലിന് 5 നിബന്ധനകൾ; ഖാർഗ് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് | Iran US War Update 2026

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....
- Advertisement -spot_img