തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കീഴ്‌വഴക്കം പാർട്ടിക്ക് ഇല്ലാത്തതിനാൽ, വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം.(Family will not accept Padma Vibhushan awarded to VS Achuthanandan, Decision has been taken)
ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഐഎമ്മിന് കൃത്യമായ...
കൊച്ചി: കളമശ്ശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.(The body found in Kalamassery was Suraj Lama's, DNA test results out)
കുവൈറ്റിലുണ്ടായ വിഷമദ്യ...
ലിസ്ബൺ: പോർച്ചുഗലിലും സ്പെയിനിലും നാശം വിതച്ച് 'ലിയോനാർഡോ' കൊടുങ്കാറ്റ് (Storm Leonardo) തുടരുന്നു. പോർച്ചുഗലിൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് എഴുപതുകാരനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. സ്പെയിനിലെ മലാഗ പ്രവിശ്യയിൽ, നദിയിൽ ഒഴുക്കിൽപ്പെട്ട തന്റെ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ ഒഴുക്കിൽപ്പെട്ടു. ഇവരെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. 2026-ന്റെ തുടക്കം മുതൽ ഈ മേഖലയിൽ...
ജെറൂസലേം: യുദ്ധത്തിൽ തകർന്ന തെക്കൻ ഗാസയിലെ റഫയിൽ പലസ്തീനികൾക്കായി ആയിരക്കണക്കിന് വീടുകൾ നിർമ്മിക്കാൻ യുഎഇ പദ്ധതിയിടുന്നതായി റിപ്പോർട്ട് (UAE housing project for Gaza). റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 'യുഎഇ ടെമ്പററി എമിറേറ്റ്സ് ഹൗസിംഗ് കോംപ്ലക്സ്' എന്ന പേരിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള മേഖലയിലാണ്...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.(Deepak's death, Consideration of accused Shimjitha's bail plea postponed to tomorrow)
പ്രതിയുടെ ജാമ്യാപേക്ഷയിൽ കൃത്യമായ റിപ്പോർട്ട് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി....
ടോക്കിയോ: ജപ്പാനിൽ ഞായറാഴ്ച (ഫെബ്രുവരി 8) നടക്കാനിരിക്കുന്ന നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സനെയ് ടാക്കൈച്ചിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Japan general election February 8) . ടാക്കൈച്ചിയെയും അവരുടെ സഖ്യകക്ഷികളെയും വാനോളം പുകഴ്ത്തിയ ട്രംപ്, മാർച്ച് 19-ന് അവരെ വൈറ്റ് ഹൗസിലേക്ക് ഔദ്യോഗിക ചർച്ചകൾക്കായി ക്ഷണിക്കുകയും...
കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(Complaint alleging police have beaten up youths in Kochi)
പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയത്....
കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകൾ പൂർത്തിയായി (Ukraine-Russia Prisoner swap). ചർച്ചകളുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റം നടത്തി. 157 ഉക്രെയ്ൻ സൈനികരെയും 157 റഷ്യൻ സൈനികരെയുമാണ് അബുദാബിയിൽ വെച്ച് പരസ്പരം കൈമാറിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും...
കണ്ണൂർ: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവിധ വിവാദങ്ങളിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Ethics Committee should take decision on Rahul Mamkootathil issue, says Ramesh Chennithala)
ശബരിമല സ്വർണ്ണക്കൊള്ള കേസ് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. കേസ് നടന്ന്...
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടന്റെ വാദങ്ങൾ തള്ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന്റെ വശങ്ങൾ ശ്രദ്ധിക്കാതെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് റോഡിലേക്ക് കാർ ഇറക്കുന്നതും ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.(Statements of men and CCTV footage implicate Maniyanpilla...