തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) അവകാശ ലംഘന നോട്ടീസ് നൽകി. സഭയെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകിയത്.
അയ്യപ്പസംഗമത്തിന് സർക്കാരോ ദേവസ്വം ബോർഡോ പണം...