തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കോൺഗ്രസിനും പ്രതിപക്ഷത്തിനുമുള്ളിൽ പുതിയ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു (Government pleader appointment controversy kerala). പുതിയ പ്ലീഡർമാരുടെ ഔദ്യോഗിക പട്ടികയിൽ സംഘപരിവാർ, സി.പി.എം പശ്ചാത്തലമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന കടുത്ത ആരോപണങ്ങൾക്കിടയിൽ, ഈ പട്ടിക തയ്യാറാക്കുന്നതിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്...