പുണ്യയാത്രയായ അമർനാഥ് തീർത്ഥാടന പാതയിലുടനീളം തീർത്ഥാടകർക്കും സുരക്ഷാ ജീവനക്കാർക്കും പ്രാദേശിക അധികൃതർക്കും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ മൊബൈൽ നെറ്റ്‌വർക്ക് സംവിധാനം വൻതോതിൽ വിപുലമാക്കി പ്രമുഖ ടെലികോം ദാതാക്കളായ ഭാരതി എയർടെൽ (Bharti Airtel Amarnath Yatra Network). ദുർഘടമായ അമർനാഥ് ഗുഹാക്ഷേത്രം വരെയുള്ള പ്രധാന തീർത്ഥാടന പാതയിലെ കമ്മ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യങ്ങളാണ് എയർടെൽ പ്രത്യേക...