ബെംഗളൂരു: സ്വന്തം വകുപ്പിലെ ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരുടെ ദുരിതവും നേരിട്ടറിയാൻ മാസ്ക് ധരിച്ച് രഹസ്യമായി ബസിൽ യാത്ര ചെയ്ത കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടർ ബസിൽ നിന്ന് ഇറക്കിവിട്ടു. ഒടുവിൽ മന്ത്രിയാണെന്ന് തിരിച്ചറിയാതെ യാത്രക്കാരനോട് മോശമായി പെരുമാറിയ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡ്രൈവർ കം കണ്ടക്ടർ ടി.ജി...