അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുന്നു (India vs New Zealand T20 World Cup final toss). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. അതേസമയം, കിവി നിരയിൽ ഒരു മാറ്റമുണ്ട്.
ടൂർണമെന്റിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും വിജയിച്ചാണ് ടീം ഇന്ത്യ ഫൈനലിലെത്തിയത്. സഞ്ജു സാംസണിന്റെയും അഭിഷേക് ശർമ്മയുടെയും തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങളുമായാണ് ബ്ലാക്ക് ക്യാപ്‌സ് കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് പോരാട്ടം നടക്കുന്നത്.
ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ പേസ് നിരയും വരുൺ ചക്രവർത്തിയുടെ സ്പിൻ തന്ത്രങ്ങളും ഫൈനലിൽ നിർണ്ണായകമാകും. ബാറ്റിങ്ങിൽ സഞ്ജു സാംസൺ തന്റെ ഫോം തുടർന്നാൽ ഇന്ത്യയ്ക്ക് വലിയ സ്കോർ പടുത്തുയർത്താൻ സാധിക്കും.
ടീം വിവരങ്ങൾ:
| ഇന്ത്യ (Playing XI) | ന്യൂസിലൻഡ് (Playing XI) |
| അഭിഷേക് ശർമ | ടിം സെയ്ഫേർട്ട് |
| സഞ്ജു സാംസൺ (WK) | ഫിൻ അലൻ |
| ഇഷാൻ കിഷൻ | രചിൻ രവീന്ദ്ര |
| സൂര്യകുമാർ യാദവ് (C) | ഗ്ലെൻ ഫിലിപ്സ് |
| തിലക് വർമ | മാർക്ക് ചാപ്മാൻ |
| ഹാർദിക് പാണ്ഡ്യ | ഡാരിൽ മിച്ചൽ |
| ശിവം ദുബെ | ജെയിംസ് നീഷാം |
| അക്ഷർ പട്ടേൽ | മിച്ചൽ സാന്റ്നർ (C) |
| അർഷ്ദീപ് സിങ് | ജേക്കബ് ഡഫി |
| വരുൺ ചക്രവർത്തി | മാറ്റ് ഹെൻറി |
| ജസ്പ്രീത് ബുംറ | ലോക്കി ഫെർഗൂസൻ |
Story Summary:
In the T20 World Cup final at Ahmedabad, New Zealand won the toss and chose to field first against India. Led by Suryakumar Yadav, the Indian team remains unchanged, while Mitchell Santner’s New Zealand side made one change. India entered the final with seven wins from eight matches, banking on the stellar form of Sanju Samson and Abhishek Sharma.

