കറാച്ചി: ടി20 ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) നടപടി. ടൂർണമെന്റിലെ മോശം പ്രകടനത്തിന് ഓരോ താരവും 16.28 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്ന് ബോർഡ് ഉത്തരവിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയപ്പോൾ തന്നെ ബോർഡ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് സൂചനയുണ്ടായിരുന്നു (PCB Fined Pakistan Players).
സൂപ്പർ-8 ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതും ശ്രീലങ്കയ്ക്കെതിരെ മികച്ച റൺറേറ്റിൽ വിജയിക്കാൻ കഴിയാതിരുന്നതുമാണ് പാക്കിസ്ഥാന്റെ പുറത്താകലിന് കാരണമായത്. ന്യൂസീലൻഡുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ റൺറേറ്റിൽ പിന്നിലായ പാക്കിസ്ഥാൻ സെമി കാണാതെ മടങ്ങുകയായിരുന്നു.
ജാവേദ് മിയാൻദാദ്, മൊയിൻ ഖാൻ, മുഹമ്മദ് യൂസഫ് തുടങ്ങിയ മുൻ നിര താരങ്ങൾ ടീമിന്റെ മനോഭാവത്തെയും പ്രകടനത്തെയും രൂക്ഷമായി വിമർശിച്ചു. ഐസിസി ടൂർണമെന്റുകളിൽ ടീം തുടർച്ചയായി പരാജയപ്പെടുന്നത് ഗൗരവമായി കാണുന്ന പിസിബി, ടീം ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
റൺ ശരാശരിയുടെ അടിസ്ഥാനത്തിൽ ന്യൂസീലൻഡ് സെമിയിലേക്ക് മുന്നേറിയപ്പോൾ, പാക് ടീമിന് നാട്ടിൽ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്. പിഴ ശിക്ഷയ്ക്ക് പുറമെ കരാർ വ്യവസ്ഥകളിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്.
Story Summary: The Pakistan Cricket Board (PCB) has imposed a heavy fine of 16.28 Lakh PKR on each player following their exit from the T20 World Cup before the semi-finals. Pakistan failed to qualify after losing to India in the group stage and missing out on net run rate in the Super 8s. Former players criticized the team’s performance, leading to this disciplinary action.

