Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു: സഹപ്രവർത്തകൻ പിടിയിൽ | Stabbed

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed...

യുഎഇയിൽ കനത്ത മഴ പെയ്യാൻ സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ; വിശ്വാസികൾ വീട്ടിൽ നമസ്കരിക്കണം | UAE Rain Alert

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും (UAE Rain Alert) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ കൂടുതൽ കടുക്കും. കാലാവസ്ഥാ...

ഗൾഫ് മേഖലയിൽ ഇറാന്റെ വ്യാപക ആക്രമണം; ബഹ്‌റൈനിൽ ഒരാൾ കൊല്ലപ്പെട്ടു, കുവൈറ്റിൽ വൈദ്യുതി നിലച്ചു | Iran Missile Attack Bahrain March 2026

ദുബായ്/മനാമ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചു (Iran Missile Attack Bahrain March 2026). ബഹ്‌റൈനിൽ നടന്ന ആക്രമണത്തിൽ യുഎഇ സായുധ സേനയ്ക്ക്...

ഹോർമൂസിനെ മറികടക്കാൻ സൗദി-UAE ‘ട്രേഡ് ബ്രിഡ്ജ്’: ദമാം – ഷാർജ നേരിട്ട് കണക്ടിവിറ്റി ഉറപ്പാക്കും | Trade bridge

ദുബായ്: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ, ബദൽ മാർഗ്ഗമായി പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദി അറേബ്യയും യുഎഇയും. ഇവർ സംയുക്‌തമായാണ് ട്രേഡ് ബ്രിഡ്ജ് കൊണ്ടുവരുന്നത്.(New UAE–Saudi Arabia...

ഒമാനിൽ കനത്ത മഴ മുന്നറിയിപ്പ്; സ്കൂളുകൾക്കും കോളേജുകൾക്കും അവധി; പഠനം ഓൺലൈനായി | Oman Weather Update

മസ്കത്ത്: ഒമാനിൽ അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയ്ക്കുള്ള സാധ്യതയും (Oman Weather Update) കണക്കിലെടുത്ത് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ച...

ഖത്തർ ഹെലികോപ്റ്റർ അപകടം: അനുശോചനം രേഖപ്പെടുത്തി ഒമാൻ | Qatar helicopter crash

മസ്‌കറ്റ്: ഖത്തറിൽ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സൈനികരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ട രാജ്യങ്ങളെയും അനുശോചനം...

ഒമാനിലെ മിന്നൽ പ്രളയം: റംലയുടെ മൃതദേഹം കണ്ടെത്തി | Flash floods

മസ്കറ്റ്: ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശിനി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. (Flash floods in Oman, Ramla's body has...

ജിസാനിൽ മലയാളി നഴ്സ് അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി | Malayali Nurse Death Jizan

ജിസാൻ: സൗദി അറേബ്യയിലെ അബൂഅരീഷ് സൗദി ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന പത്തനംതിട്ട റാന്നി സ്വദേശിനി ഷെർളി ഡേവിഡ് ജേക്കബ് (34) അന്തരിച്ചു (Malayali Nurse Death Jizan)....

ഒമാനിലെ മിന്നൽ പ്രളയം: ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി | Flash floods

മസ്‌കത്ത്: ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച...

‘ഇറാൻ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്ക’: ശാശ്വത പരിഹാരം വേണമെന്ന് UAE | Iran

അബുദാബി: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിൽ വലിയ ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി യുഎഇ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. കേവലം ഒരു വെടിനിർത്തലിൽ ഒതുങ്ങുന്നതല്ല യുഎഇയുടെ ലക്ഷ്യമെന്നും, ദീർഘകാലാടിസ്ഥാനത്തിലുള്ള...