Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalമണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു | Manipur New CM

🎙️ Latest Podcast

ഇംഫാൽ: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കൊടുവിൽ മണിപ്പൂരിൽ ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കപ്പെട്ടു (Manipur New CM). രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെത്തുടർന്ന് ബിജെപി നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിസഭയിലെ പ്രമുഖർ:
മുഖ്യമന്ത്രി: യുംനാം ഖേംചന്ദ് (ബിജെപി)
ഉപമുഖ്യമന്ത്രിമാർ: നെംച്ച കിപ്‌ഗെൻ (ബിജെപി), ലോസി ദിിക്കോ (എൻപിഎഫ്)
ആഭ്യന്തരമന്ത്രി: ഗോവിന്ദദാസ്

വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് അന്നത്തെ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവെച്ചത്.തൊട്ടുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. എന്നാൽ നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.

കലാപാനന്തര മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന വലിയ ദൗത്യമാണ് പുതിയ സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. വിവിധ വംശീയ വിഭാഗങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.