സൈനികർക്കായി മഞ്ഞുകൂമ്പാരത്തിൽ കയറി ഗ്രാമീണർ: ദോഡയിൽ 20 സൈനികർക്ക് രക്ഷകരായി ജനക്കൂട്ടം | Soldiers

15 കിലോമീറ്ററോളം നടന്നു നീങ്ങി
സൈനികർക്കായി മഞ്ഞുകൂമ്പാരത്തിൽ കയറി ഗ്രാമീണർ: ദോഡയിൽ 20 സൈനികർക്ക് രക്ഷകരായി ജനക്കൂട്ടം | Soldiers
Updated on

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയിൽ പർവതമേഖലയിൽ കുടുങ്ങിപ്പോയ ഇരുപതിലധികം ഇന്ത്യൻ സൈനികരെ സാഹസികമായി രക്ഷിച്ച് ജമ്മു കശ്മീരിലെ ഗ്രാമവാസികൾ. ആറടിയോളം ഉയരത്തിൽ മഞ്ഞു വീണുകിടക്കുന്ന ദുർഘടപാതയിലൂടെ 15 കിലോമീറ്ററോളം നടന്നു നീങ്ങിയാണ് ഗ്രാമീണർ സൈനികരോടുള്ള തങ്ങളുടെ സ്നേഹവും കടപ്പാടും പ്രകടിപ്പിച്ചത്.(Villagers climb into snowdrifts to save soldiers, Crowd rescues 20 soldiers)

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് ദോഡ, കിഷ്ത്വാർ ജില്ലകളിലെ ഉയർന്ന മലനിരകളിൽ തിരച്ചിൽ നടത്താനിറങ്ങിയതായിരുന്നു സൈനികർ. ജനുവരി 24-ന് ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ സൈനികർ മലമുകളിൽ ഒറ്റപ്പെട്ടു. തുടർന്ന് ഇവർ ഗുഡ്നയിലെ സൈനിക പോസ്റ്റിലേക്ക് അപായസന്ദേശം അയച്ചു.

സൈന്യത്തിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ ജനുവരി 25-ന് രാവിലെ സമീപ ഗ്രാമവാസികൾ രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട കഠിനമായ യാത്രയ്ക്കൊടുവിൽ അവർ സൈനികരുടെ അടുത്തെത്തി. വൈകുന്നേരത്തോടെ സൈനികരെയും കൂട്ടി ഗ്രാമീണർ സുരക്ഷിതമായി താഴെയെത്തി. ഗ്രാമീണരുടെ ഈ മഹത്തായ സേവനത്തെ പ്രതിരോധ മന്ത്രാലയ വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com