Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeNationalഇറാനിയൻ എണ്ണ ഇറക്കുമതി: അദാനി ഗ്രൂപ്പിനോട് വിവരങ്ങൾ തേടി US ഏജൻസി...

ഇറാനിയൻ എണ്ണ ഇറക്കുമതി: അദാനി ഗ്രൂപ്പിനോട് വിവരങ്ങൾ തേടി US ഏജൻസി | Iranian oil

🎙️ Latest Podcast

ന്യൂഡൽഹി: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് വിശദീകരണം തേടി യുഎസ് ഏജൻസി. യുഎസിന്റെ ഉപരോധം മറികടന്ന് ഇറാനിൽ നിന്ന് എൽപിജി ഇന്ത്യയിലേക്ക് എത്തിച്ചെന്ന റിപ്പോർട്ടുകളിന്മേലാണ് ‘ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ’ വിവരങ്ങൾ ആവശ്യപ്പെട്ടത്.(US inquiring about Iranian oil imports, says Adani Enterprises)

കഴിഞ്ഞ വർഷം ജൂണിൽ ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികൾ പ്രത്യേക കപ്പൽ പാതകളിലൂടെ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജി ഇറക്കുമതി ചെയ്തു എന്നായിരുന്നു റിപ്പോർട്ട്.

ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ഏജൻസി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുമെന്നും അദാനി എന്റർപ്രൈസസ് അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.