ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഐസ്ക്രീം വില്പനക്കാരനായ 25-കാരനെ അതിക്രൂരമായി കൊലപ്പെടുത്തി (Barabanki Murder Case). പാരാ ബഹ്ത ഗ്രാമവാസിയായ ബബ്ലു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർവാസൽ ഗ്രാമവാസിയായ ശങ്കർ യാദവ് (50) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പകൽ നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ഈ ദാരുണ സംഭവം.
പതിവ് പോലെ ഐസ്ക്രീം വിൽക്കുന്നതിനായി പർവാസൽ ഗ്രാമത്തിലെത്തിയതായിരുന്നു ബബ്ലു. അവിടെ വെച്ച് ശങ്കർ യാദവുമായി ബബ്ലുവിന് ചെറിയ കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി.തർക്കത്തിനിടെ പ്രകോപിതനായ ശങ്കർ യാദവ് വീട്ടിൽ പോയി മൂർച്ചയുള്ള വലിയ ആയുധവുമായി വരികയും നാട്ടുകാർ നോക്കിനിൽക്കെ ബബ്ലുവിന്റെ തലയറുക്കുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം അറുത്തെടുത്ത തലയുമായി വീട്ടിലേക്ക് പോയ ശങ്കർ, അത് കത്തിച്ചു കളയാൻ ശ്രമിച്ചു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ തല കത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി.
പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് കീഴടക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബബ്ലുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്തിനാണ് ഇത്ര ചെറിയ തർക്കത്തിന് ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Short Story Summary:
In a gruesome incident in Barabanki, Uttar Pradesh, a 50-year-old man named Shankar Yadav beheaded a 25-year-old ice cream vendor, Bablu. The attack occurred on Saturday following a verbal spat between the two. After the murder, the accused carried the severed head to his home and was attempting to burn it when the police arrived and arrested him. The weapon has been recovered, and an investigation into the motive is ongoing.

