രാജ്യത്തെ പുനരുപയോഗ ഊർജ (Renewable Energy) മേഖലയിൽ അതിവേഗം വളരുന്ന ട്രൂസോൺ സോളാറിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവും തിലക് വർമയും നിക്ഷേപം നടത്തി (Suryakumar Yadav investment). സൺടെക് എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ഈ കമ്പനി, ഇന്ത്യയിലെ സോളാർ സൊല്യൂഷൻസ് രംഗത്തെ മുൻനിരക്കാരാണ്.
പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ നിക്ഷേപം കമ്പനിയുടെ വളർച്ചയ്ക്കും വിശ്വാസ്യതയ്ക്കും ലഭിച്ച അംഗീകാരമാണെന്ന് ട്രൂസോൺ സോളാർ എം.ഡി ചാരുഗുണ്ടല ഭവാനി സുരേഷ് പറഞ്ഞു. 17 വർഷത്തെ പ്രവർത്തന പരിചയമുള്ള കമ്പനിയാണിത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ നേരത്തെ തന്നെ ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ.
നിലവിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കമ്പനി പ്രവർത്തിക്കുന്നത്. വരും വർഷങ്ങളിൽ കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
മികച്ച സോളാർ സേവനങ്ങളും വിശ്വസനീയമായ വ്‌ല്പ്പനാനന്തര സേവന ശൃംഖലയും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.
Story Summary:
Indian cricketers Suryakumar Yadav and Tilak Varma have invested in Truzone Solar, a leading solar solutions provider under Suntech Energy Systems. The company, which already has investment from Sachin Tendulkar and Mahesh Babu as its brand ambassador, plans to expand its operations to Kerala, Tamil Nadu, and other states.

