Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeNationalകുടക് മലനിരകളിൽ ശരണ്യയുടെ തിരോധാനം: അതിജീവന കഥയിൽ ദുരൂഹതയെന്ന് ബിജെപി; പോലീസ്...

കുടക് മലനിരകളിൽ ശരണ്യയുടെ തിരോധാനം: അതിജീവന കഥയിൽ ദുരൂഹതയെന്ന് ബിജെപി; പോലീസ് അന്വേഷണം ആരംഭിച്ചു | Sharanya Trekking Survival Controversy

🎙️ Latest Podcast

കർണാടകയിലെ കുടക് മലനിരകളിൽ ട്രെക്കിംഗിനിടെ കാണാതാവുകയും നാല് ദിവസത്തിന് ശേഷം തിരിച്ചെത്തുകയും ചെയ്ത മലയാളി യുവതിക്കെതിരെ അന്വേഷണം. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ജി.എസ്. ശരണ്യ (36) എന്ന ഐടി പ്രൊഫഷണലിന്റെ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രാദേശിക നേതൃത്വം പോലീസിൽ പരാതി നൽകി (Sharanya Trekking Survival Controversy). ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്നും സർക്കാരിന്റെ സമയവും പണവും ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രധാന ആരോപണം.

ഏപ്രിൽ 2-ന് കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോൾ കയറാൻ 12 അംഗ സംഘത്തോടൊപ്പമാണ് ശരണ്യ പോയത്. മലയിറങ്ങുന്നതിനിടെ സംഘത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ ശരണ്യ കൊടുംകാട്ടിൽ അകപ്പെടുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഫോൺ ചാർജ് തീർന്ന് ഓഫ് ആയി. നാല് ദിവസം കാട്ടിലെ ഒരു പാറപ്പുറത്ത് ഭക്ഷണ മില്ലാതെ വെറും വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞതെന്ന് ശരണ്യ പറയുന്നു. എന്നാൽ ആനയടക്കമുള്ള വന്യമൃഗങ്ങളുള്ള കാട്ടിൽ ഭയമില്ലാതെ കഴിഞ്ഞുവെന്ന ശരണ്യയുടെ വാദം പലരിലും സംശയമുണ്ടാക്കി. ഏപ്രിൽ 5-ന് സാധാരണക്കാർ ആരും പോകാത്ത ഉൾക്കാട്ടിലെ ഒരു ഭാഗത്തുനിന്നാണ് നാട്ടുകാർ ശരണ്യയെ കണ്ടെത്തിയത്.

ഭക്ഷണമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞ ഒരാൾക്ക് ഇത്രയധികം ഊർജ്ജസ്വലതയോടെ സംസാരിക്കാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനത്തിൽ പരിക്കുകളൊന്നുമില്ലാതെ ഇത്രയും ദിവസം കഴിയുക അസാധ്യമാണെന്നും ബിജെപി നേതാക്കൾ ആരോപിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇത്തരമൊരു നാടകം കളിച്ചതെന്ന് പരിശോധിക്കണമെന്ന് നാപോക്ലു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവങ്ങളുടെ ക്രമം വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തന സമയത്ത് സംശയമൊന്നും തോന്നിയില്ലെങ്കിലും പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

Summary: GS Sharanya, a 36-year-old techie from Kozhikode, Kerala, is facing a police probe in Karnataka after BJP leaders alleged that her 4-day forest survival story was faked for publicity. Sharanya went missing on April 2 while trekking Thadiyandamol peak in Kodagu and was rescued on April 5. Critics on social media and political leaders questioned how she remained energetic after four days without food in a forest inhabited by wild animals. The Napoklu police are investigating the sequence of events following a formal complaint.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.