Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeNationalസാത്താൻകുളം കസ്റ്റഡി കൊലപാതകം: ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര കോടതി...

സാത്താൻകുളം കസ്റ്റഡി കൊലപാതകം: ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര കോടതി | Sathankulam Custodial Death Verdict

🎙️ Latest Podcast

മധുര: രാജ്യത്തെ നടുക്കിയ തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ ഒമ്പത് പോലീസുകാർക്കും വധശിക്ഷ (Sathankulam Custodial Death Verdict). മൊബൈൽ കടയുടമ ജയരാജും മകൻ ബെനിക്സും പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റ് മരിച്ച കേസിൽ മധുര ജില്ലാ കോടതിയുടേതാണ് ചരിത്രപരമായ വിധി. 2020 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കസ്റ്റഡിയിലിരുന്ന അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി നിരീക്ഷിച്ചു. മർദ്ദനത്തിൽ ആര് കൂടുതൽ പങ്കുചേർന്നു എന്നതിനല്ല, മറിച്ച് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരതയ്ക്കാണ് ശിക്ഷയെന്ന് ജഡ്ജി വ്യക്തമാക്കി.

ഭാവിയിൽ ഇത്തരം കസ്റ്റഡി കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ താക്കീതായി ഈ വിധി മാറണമെന്നും കോടതി ഓർമ്മിപ്പിച്ചു. കേസിലെ ആകെ പത്ത് പ്രതികളിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. ബാക്കിയുള്ള ഒമ്പത് പേർക്കാണ് തൂക്കുകയർ വിധിച്ചത്.

ഈ ക്രൂരതയ്ക്ക് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴുവർഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിളുമാർ, നാല് കോൺസ്റ്റബിളുമാർ എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്.

2020-ൽ കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് ജയരാജിനെയും ബെനിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ വെച്ച് നടന്ന അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ മൂന്നാം ദിവസം ഇരുവരും മരണത്തിന് കീഴടങ്ങി. ആദ്യം അച്ഛൻ ജയരാജനും പിന്നാലെ മകൻ ബെനിക്സണും മരിച്ചു. ഈ സംഭവം തമിഴ്‌നാട്ടിലും ഇന്ത്യയിലൊട്ടാകെയും വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു.

Story Summary:
The Madurai District Court has sentenced nine policemen to death in the infamous Sathankulam custodial death case of 2020. Jayaraj and his son Bennix died after being brutally tortured in police custody for allegedly keeping their mobile shop open past lockdown hours. Out of the ten accused, one died during the trial, while the remaining nine, including Inspector Sridhar, received capital punishment. The court observed that this sentence should serve as a warning against future custodial violence.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.