Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNationalറഫാൽ ഇനി ഭാരതത്തിൽ നിർമ്മിക്കും: പങ്കാളികളെ തേടി ഫ്രാൻസ്, മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ...

റഫാൽ ഇനി ഭാരതത്തിൽ നിർമ്മിക്കും: പങ്കാളികളെ തേടി ഫ്രാൻസ്, മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായേക്കും, കരാറിൽ ഒപ്പു വയ്ക്കും | Rafale

🎙️ Latest Podcast

മുംബൈ: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ബൃഹദ് കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവയ്ക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടാകുക. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ കരാർ.(Rafale will now be manufactured in India, France seeks partners)

ആകെ വാങ്ങുന്ന 114 വിമാനങ്ങളിൽ 18 എണ്ണം ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കും. ബാക്കിയുള്ള 96 വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ധാരണ. വിമാനങ്ങളുടെ എൻജിൻ നിർമ്മാണത്തിലും മറ്റ് അത്യാധുനിക സാങ്കേതികവിദ്യകളിലും ഇന്ത്യയ്ക്ക് പൂർണ്ണ പങ്കാളിത്തം ലഭിക്കും. ഇന്നലെ രാത്രി മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ചർച്ചകൾ നടത്തും. പ്രതിരോധത്തിന് പുറമെ ബഹിരാകാശം, ഊർജ്ജം എന്നീ മേഖലകളിലും കരാറുകൾ ഒപ്പിടും. നാളെ രാവിലെ ഡൽഹിയിലെത്തുന്ന മക്രോൺ ഭാരത് മണ്ഡപത്തിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.