മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചു. ദിൻഡോരി താലൂക്കിലെ ഇൻഡോർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.(Major accident in Maharashtra, 9 members of a family die after car falls into well)
മരിച്ച ഒമ്പത് പേരിൽ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. സുനിൽ ദത്തു ദർഗോഡെ, രാഖി സുനിൽ ദർഗോഡെ, ഉഷ അനിൽ ദർഗോഡെ, ശ്രദ്ധ അനിൽ ദർഗോഡെ, ശ്രാവണി അനിൽ ദർഗോഡെ എന്നിവരാണിത്. മറ്റ് നാല് പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഒരു സ്വകാര്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ. ഇൻഡോർ ഗ്രാമവാസികളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ കിണറ്റിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

