ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയ ആസക്തിയും മയക്കുമരുന്ന് മാഫിയയുടെ സ്വാധീനവും കുട്ടികളിൽ വർദ്ധിച്ചുവരുന്നത് തടയാനാണ് ഈ കടുത്ത നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Karnataka to ban mobile phones for those whoare below 16 years of age)
സ്കൂൾ പരിസരങ്ങളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി തടയും. സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
കോളേജ്/സർവകലാശാല തലങ്ങളിലും നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലാ വൈസ് ചാൻസലർമാരോട് അഭിപ്രായം തേടിയിട്ടുണ്ട്. കുട്ടികളെ ഫോൺ ആസക്തിയിൽ നിന്ന് മോചിപ്പിക്കാൻ ‘ഡിജിറ്റൽ ഡീറ്റോക്സ്’ പദ്ധതിയും കർണാടക സർക്കാർ നടപ്പിലാക്കി വരുന്നു. ഓസ്‌ട്രേലിയയിൽ കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും സമാനമായ ചർച്ചകൾ സജീവമായത്.

