Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeNationalവന്ദേഭാരതിൽ നൽകിയത് മോശം ഭക്ഷണം: IRCTCക്ക് 10 ലക്ഷം രൂപ പിഴ;...

വന്ദേഭാരതിൽ നൽകിയത് മോശം ഭക്ഷണം: IRCTCക്ക് 10 ലക്ഷം രൂപ പിഴ; കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴശിക്ഷ | IRCTC

🎙️ Latest Podcast

ന്യൂഡൽഹി: ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. മോശം ഭക്ഷണം വിതരണം ചെയ്തെന്ന പരാതിയിൽ ഐ ആർ സി ടി സിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.(IRCTC fined Rs 10 lakh for bad food served in Vande Bharat)

പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് യാത്രക്കാർ നൽകിയ പരാതിയിലാണ് റെയിൽവേയുടെ ഈ നടപടി. ഐആർസിടിസിക്ക് പുറമെ, ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ ഏജൻസിക്കെതിരെയും കടുത്ത നടപടിയെടുത്തു. 50 ലക്ഷം രൂപ പിഴയും കമ്പനിയുടെ കരാർ റദ്ദാക്കാനും റെയിൽവേ ഉത്തരവിട്ടു.

യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നതെന്ന് റെയിൽവേ വക്താവ് വ്യക്തമാക്കി. പ്രതിവർഷം ഏകദേശം 58 കോടി പേർക്ക് റെയിൽവേ ഭക്ഷണം വിളമ്പുന്നുണ്ടെന്നും ലഭിക്കുന്ന പരാതികൾ വളരെ കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. എങ്കിലും ഓരോ പരാതിയിലും കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.