Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeNational'മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടം': UPIയെ പുകഴ്ത്തി ഇമ്മാനുവൽ മാക്രോൺ |...

‘മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടം’: UPIയെ പുകഴ്ത്തി ഇമ്മാനുവൽ മാക്രോൺ | UPI

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറയെയും സാമ്പത്തിക സാങ്കേതികവിദ്യയെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ലാണ് ഇന്ത്യ കൈവരിച്ച ഡിജിറ്റൽ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചത്. സാങ്കേതികവിദ്യ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിന് ഇന്ത്യ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.(India’s unparalleled achievement, Emmanuel Macron praises UPI)

ലോകത്തെ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വിധം 140 കോടി ജനങ്ങൾക്ക് ഡിജിറ്റൽ ഐഡന്റിറ്റി നൽകാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇത് വിസ്മയിപ്പിക്കുന്ന നേട്ടമാണ്. പത്ത് വർഷം മുൻപ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പോലും രേഖകളില്ലാതിരുന്ന ഒരു തെരുവ് കച്ചവടക്കാരന് ഇന്ന് തന്റെ മൊബൈൽ ഫോൺ വഴി നിഷ്പ്രയാസം പണമിടപാടുകൾ നടത്താൻ കഴിയുന്നു. യുപിഐ വഴിയുള്ള ഈ മാറ്റം സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഗോള ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിഐ സംവിധാനത്തോടുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ താല്പര്യം പുതിയതല്ല. ജയ്പൂരിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിഐ വഴി ചായയ്ക്ക് പണമടയ്ക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.