ചണ്ഡീഗഢ്: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് സെക്ടർ 32 ശാഖയിൽ നടന്ന 590 കോടി രൂപയുടെ തട്ടിപ്പിൽ മുൻ ബ്രാഞ്ച് മാനേജരും കുടുംബവും അറസ്റ്റിലായി (IDFC First Bank Fraud). ഹരിയാന സർക്കാർ വകുപ്പുകളുടെ ഫണ്ട് വ്യാജരേഖകളുണ്ടാക്കി സ്വന്തം. കമ്പനിയിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തൽ. സാംഭവത്തിൽ മുഖ്യ സൂത്രധാരനായ റിഭവ് ഋഷി (മുൻ ബ്രാഞ്ച് മാനേജർ), അഭയ് കുമാർ (ബാങ്കിന്റെ മുൻ റിലേഷൻഷിപ്പ് മാനേജർ), സ്വാതി സിംഗ്ല (റിഭവ് ഋഷിയുടെ ഭാര്യ), അഭിഷേക് സിംഗ്ല (സ്വാതിയുടെ സഹോദരൻ) തുടങ്ങിയവരാണ് പിടിയിലായത്,
ഹരിയാന സർക്കാർ വകുപ്പുകളുടെ അക്കൗണ്ടുകളിൽ നിന്നുള്ള പണം സ്വാതിയും സഹോദരനും ചേർന്ന് നടത്തുന്ന ‘സ്വാസ്തിക് ദേഷ് പ്രോജക്ട്’ എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. തട്ടിപ്പ് തുകയുടെ പകുതിയിലധികം (ഏകദേശം 300 കോടി രൂപ) ഈ കമ്പനിയിലേക്ക് എത്തിയതായി അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി.
ഒരു സർക്കാർ വകുപ്പ് തങ്ങളുടെ അക്കൗണ്ട് ബാലൻസ് മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ അപേക്ഷ നൽകിയപ്പോഴാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. രേഖകളിലെ തുകയും ബാങ്ക് അക്കൗണ്ടിലെ യഥാർത്ഥ ബാലൻസും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 590 കോടിയുടെ തിരിമറി വ്യക്തമായത്.
തട്ടിപ്പിന് ഇരയായ തുക 24 മണിക്കൂറിനുള്ളിൽ വീണ്ടെടുത്തതായി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിയമസഭയെ അറിയിച്ചു. സർക്കാർ വകുപ്പുകൾ ആവശ്യപ്പെട്ട തുകയുടെ 100 ശതമാനവും തിരികെ നൽകിയതായി ബാങ്ക് അധികൃതരും വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷിച്ചു വരികയാണ്.
Story Summary: Four people, including a former branch manager of IDFC First Bank, were arrested for a ₹590 crore fraud in Chandigarh. The accused diverted Haryana government funds into a private company owned by the manager’s wife. The fraud was detected during a fund transfer request, and the Haryana government confirmed that the entire amount had been recovered within 24 hours.

